വടശ്ശേരിക്കര: ബാറുകള്‍ക്ക് താഴിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി ആശ്വാസമാകുന്നത് വീട്ടമ്മമാരുടെ കണ്ണുനീരിനും ദുരിതത്തിനും. മദ്യാസക്തരായ കുടുംബനാഥന്‍മാരും യുവതലമുറയും തച്ചുതകര്‍ത്ത നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളിലെ വീട്ടമ്മമാരുടെയും സ്ത്രീകളുടെയും ജീവിതം ബാറുകള്‍ പൂട്ടിയതോടെ പ്രത്യാശയുടെ പാതയിലായിരുന്നു. പകലന്തിയോളം പണിയെടുത്താലും വൈകിട്ട് കൂരയിലത്തെുമ്പോള്‍ വിശന്നു കരയുന്ന കുട്ടികള്‍ക്കൊരു മിഠായി പോലും വാങ്ങിക്കൊടുക്കാന്‍ മാര്‍ഗമില്ലാതെ മദ്യപിച്ച് ജീവിതം തുലച്ച ജില്ലയിലെ നിരവധി കുടുംബങ്ങള്‍ ബാറുകള്‍ പൂട്ടിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നു. അന്തിയായാല്‍ അസഭ്യവര്‍ഷവും ആക്രോശവും മാത്രം ഉയര്‍ന്നുകേട്ട കോളനി പ്രദേശങ്ങളില്‍ ചിരിയും സന്തോഷവും ഉയര്‍ന്നു കേള്‍ക്കാനും തുടങ്ങിയിരുന്നു. ബാറുകള്‍ പൂട്ടിയെങ്കിലും സര്‍ക്കാര്‍ മദ്യവില്‍പന ശാലകളില്‍ വില്‍പന കൂടിയെങ്കിലും മദ്യലഭ്യതയുടെ കുറവും വിലക്കുറവും നിരവധി മദ്യപാനികളെ മുഴുക്കുടിയില്‍നിന്ന് മാറിനടക്കാനും പ്രേരിപ്പിച്ചു. കൂലിപ്പണിക്കാരും ചെറുകിട വരുമാനക്കാരും മൂന്നുംനാലും നേരം ഓടിയോടിപ്പോയി മദ്യപിക്കുന്നത് ബാറുകള്‍ നിര്‍ത്തലാക്കിയതോടെ കുറയുകയും ഗൃഹനാഥന്‍ വൈകുന്നേരം മദ്യപിച്ചത്തെിയാലും കുട്ടികള്‍ക്ക് റേഷന്‍ വാങ്ങാനുള്ള വക പോക്കറ്റില്‍ മിച്ചമുണ്ടാകുമെന്നും വീട്ടമ്മമാര്‍തന്നെ പറയുന്നു. മദ്യപാനം മൂലം നിരവധി കുടുംബങ്ങള്‍ വഴിയാധാരമായ റാന്നി അടിച്ചിപ്പുഴ കോളനിയില്‍ ബാറുകള്‍ പൂട്ടിയതോടെ സമാധാന അന്തരീക്ഷം കൈവന്നിരുന്നു. എങ്കിലും ആവശ്യക്കാര്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ മദ്യവില്‍പന ശാലകളില്‍നിന്ന് വാഹനത്തില്‍ ഇവിടെ മദ്യമത്തെിച്ച് വിതരണം ചെയ്യുന്ന രീതിയുണ്ടായിരുന്നു. ഇതിനെതിരെ പ്രദേശത്തെ വീട്ടമ്മമാര്‍തന്നെ ചെറുത്തുനില്‍പ് സംഘടിപ്പിച്ചതോടെ മദ്യപാനികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്തതായി പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജു അലിമുക്ക് പറയുന്നു. മദ്യത്തിന്‍െറ കെടുതികള്‍മൂലം നൂറിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുകയും അതിലേറെപേര്‍ ആത്മഹത്യാശ്രമം മൂലമോ മദ്യപരുടെ കൈയേറ്റം മൂലമോ അപകടങ്ങള്‍ പറ്റി പ്രദേശത്ത് കഴിയുന്നുണ്ടെന്ന് ആദ്ദേഹം പറഞ്ഞു. കുടുംബനാഥന്‍മാരും ആണ്‍മക്കളും മദ്യത്തിന്‍െറ വഴിയെ തിരിഞ്ഞപ്പോള്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ തൊഴില്‍ തേടിയിറങ്ങിയ സ്ത്രീകളും പഠനം മുടങ്ങി ചെറുപ്രായത്തില്‍തന്നെ കഠിനമായ ജോലികള്‍ ഏറ്റെടുക്കേണ്ടിവന്ന പെണ്‍കുട്ടികളും നിരവധി ഉണ്ട് ജില്ലയില്‍. കുറഞ്ഞസമയം ബാറുകളൊന്ന് പൂട്ടിയിട്ടപ്പോള്‍തന്നെ ഒട്ടനവധി കുടുംബങ്ങള്‍ ജീവിതത്തിന്‍െറ സന്തുലിതാവസ്ഥയിലേക്ക് തിരികെയത്തെിയിരുന്നു. എങ്കിലും ബാറുകളൊക്കെ തുറക്കുമെന്ന് ബാറുടമകളെപ്പോലെ മദ്യപാനികളും പ്രചരിപ്പിച്ചതോടെ കരുപ്പിടിപ്പിച്ച ജീവിതം കൈവിട്ടുപോകുമോയെന്ന് വീട്ടമ്മമാരും ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പരമോന്നത ന്യായപീഠത്തിന്‍െറ പ്രതീക്ഷയേകുന്ന വിധി എത്തിയത്. സമൂഹത്തിലെ താഴെതട്ടിലെ കൂലിപ്പണിക്കാരായവരുടെ കുടുംബങ്ങളിലാണ് ബാര്‍ പൂട്ടല്‍ മൂലം വലിയ മാറ്റമുണ്ടായത്. മദ്യ ലഭ്യത കുറഞ്ഞതോടെ യുവാക്കള്‍ക്കിടയിലും മദ്യപാനം ഗണ്യമായി കുറഞ്ഞതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.