പത്തനംതിട്ട: നഗരസഭയുടെ പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ പൊടി ശല്യം രൂക്ഷമാകുന്നു. സ്റ്റാന്‍ഡിലെ കുഴികളില്‍ പാറമക്ക് ഇട്ട് നിരത്തിയതോടെയാണ് പൊടി ശല്യം രൂക്ഷമായത്. ഇതുമൂലം യാത്രക്കാരും വ്യാപാരികളും ഒരേ പോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴക്കാലത്ത് സ്റ്റാന്‍ഡിനുള്ളിലെ വെള്ളക്കെട്ട് ഒഴിവാക്കാനായിട്ടാണ് പാറമക്കിട്ട് നിരത്തിയത്. എന്നാല്‍, വേനല്‍ കാലമായതോടെ ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ അന്തിരീക്ഷത്തിലേക്ക് പാറപ്പൊടി ഉയരുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിനുള്ളില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബസ്വേക്ക് സമീപമുള്ള ബേക്കറി, ഹോട്ടല്‍ എന്നിവ നടത്തുന്ന വ്യാപാരികളാണ് ദുരിതത്തിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ നഗരസഭാധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ളെന്ന് ഇവര്‍ ആരോപിക്കുന്നു. സ്റ്റാന്‍ഡിനുള്ള പൊടി റിങ് റോഡിലേക്കും വ്യാപിക്കുന്നുണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ് പൊടി ശല്യം മൂലമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സ്റ്റാന്‍ഡിന്‍െറ യാര്‍ഡ് ഉടനെ അറ്റക്കുറ്റപ്പണി നടത്തുമെന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ തയാറാകാതിരുന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.