കോഴഞ്ചേരി: തടിപിടിക്കാനായി കൊണ്ടുപോയ മദപ്പാടുള്ള ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കോയിപ്രം പഞ്ചായത്തില്‍ പൂവത്തൂര്‍ മാടോലിപ്പടിക്ക് സമീപമായിരുന്നു സംഭവം. ചെറുകോലില്‍ തടിമില്ല് നടത്തുന്ന ചക്കിട്ടയില്‍ സന്തോഷിന്‍െറ ഉടമസ്ഥതയിലുള്ള ആനയെ മദപ്പാട് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആറു മാസമായി വരയന്നൂര്‍ മാര്‍ത്തോമ പള്ളിക്ക് സമീപം തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഇവിടെ നിന്ന് ആനയെ അഴിച്ചുമാറ്റാന്‍ ശ്രമിച്ച ഒന്നാം പാപ്പാനെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. മദപ്പാട് ലക്ഷണം പൂര്‍ണമായി മാറാത്ത ആനയെ പൂവത്തൂര്‍ തോട്ടത്തില്‍ പടിക്കല്‍ തടി പിടിക്കാനായി അഴിച്ചുകൊണ്ടുപോകും വഴിയാണ് ആന ഇടഞ്ഞത്. അവിടെ നിന്ന് 1.5 കി. മീ. ഓടിയ ആന മാടോലില്‍ റിട്ട. കേണല്‍ ജേക്കബ് ജോര്‍ജിന്‍െറ വസ്തുവിലെ വേലി തകര്‍ക്കുകയും തൊട്ടടുത്ത കനാല്‍ ചാടി കടന്ന് കൊല്ലംപറമ്പില്‍ ശ്യാമള വിജയന്‍െറ സ്ഥലത്ത് എത്തിയതിനുശേഷം അടുത്ത പുഞ്ചയിലിറങ്ങാന്‍ ശ്രമിച്ചുവെങ്കിലും അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. പാപ്പാന്മാരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വടം ആനയുടെ കാലില്‍ കുരുക്കി നാലോടെ താല്‍ക്കാലികമായി തളക്കുകയായിരുന്നു. ആന ഇടഞ്ഞത് പാപ്പാന്മാരും ആന ഉടമയും നിസ്സാരവത്കരിച്ച് സംസാരിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ആന ഇടഞ്ഞ വിവരം കോയിപ്രം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയെങ്കിലും എലിഫന്‍റ് സ്ക്വാഡിന്‍െറ നമ്പര്‍ അറിയില്ല എന്നു പറഞ്ഞത് നാട്ടുകാരെ പ്രകോപിതരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.