പത്തനംതിട്ട: ആസൂത്രിത വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട നഗരസഭ തയാറാക്കി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ളാനിന്‍െറ ഫയലുകളും അനുബന്ധ രേഖകളും കാണാനില്ല. നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ മേല്‍നോട്ടത്തില്‍ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായത്. നഗരസഭയുമായി ബന്ധപ്പെട്ട മറ്റ് പല രേഖകളും കാണാതായതായും അറിയുന്നു.മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച ഫയലിന്‍െറ പകര്‍പ്പ് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ റോഷന്‍ നായര്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഫയലുകള്‍ കാണാനില്ളെന്ന വിവരം പുറത്തായത്. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ മുനിസിപ്പല്‍ എന്‍ജിനീയറോട് ഫയല്‍ ആവശ്യപ്പെട്ടു. സെക്ഷനില്‍ ഉണ്ടെന്ന് എന്‍ജിനീയര്‍ മറുപടി പറഞ്ഞെങ്കിലും പരിശോധിച്ചപ്പോള്‍ ഫയല്‍ കണ്ടത്തൊനായില്ല. ഫയലുകള്‍ കാണാതായത് അന്വേഷിക്കാന്‍ ചെയര്‍പേഴ്സണ്‍ ഉത്തരവിട്ടു. മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച് ഹൈകോടതിയില്‍ കേസ് ഉള്ളതിനാല്‍ ഇവിടേക്ക് കൊണ്ടുപോയതെന്നാണ് ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇത് കൊണ്ടുപോയതിന്‍െറ രേഖകളും രസീതും കാട്ടാനാകാതെ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നു. കഴിഞ്ഞ ഭരണസമിതിയുടെ ആദ്യകാലത്ത് ഉടന്‍ നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ചാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി പ്രഖ്യാപിച്ചത്. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഫയല്‍ കണ്ടത്തെണമെന്ന ആവശ്യവുമായി രംഗത്തുവന്നു. മാസ്റ്റര്‍ പ്ളാന്‍ ഫയല്‍ കാണാതായതിന് പിന്നില്‍ മുന്‍ ചെയര്‍മാന്‍ എ. സുരേഷ് കുമാറാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എ. സുരേഷ് കുമാര്‍ റിങ് റോഡിന്‍െറ വിവിധ ഭാഗങ്ങളില്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുമായി പലവിധ ധാരണകള്‍ ഉണ്ടാക്കിയിരുന്നുവെന്നും രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യയെ ചെയര്‍പേഴ്ണാക്കി മാസ്റ്റര്‍ പ്ളാന്‍ നടപ്പാക്കി ബിസിനസുകാര്‍ക്ക് നല്‍കിയ മുന്‍ വാഗ്ദാനം നിറവേറ്റുന്നതിനായി ഫയല്‍ മുക്കിയതാണെന്നും അവര്‍ ആരോപിക്കുന്നു. തന്‍െറ കാലത്ത് ഉണ്ടാക്കിയ പദ്ധതിയുടെ നേട്ടം മറ്റൊരാള്‍ നേടേണ്ടെന്ന വാശിയും ഇതിനു പിന്നിലുണ്ടെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.