കരിമ്പുഴയിൽ ലീഗ് പഞ്ചായത്ത്​ അംഗം സി.പി.എമ്മിൽ

ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ കരിപ്പമണ്ണ 16ാം വാർഡിലെ മുസ്ലിം ലീഗ് അംഗം കിഴക്കേപുരക്കൽ രാധാകൃഷ്ണൻ സി.പി.എമ്മിൽ ചേരാൻ തീരുമാനം. രാധാകൃഷ്ണനും സഹോദരങ്ങളും ഉൾപ്പെടെ 50ഓളം പേർ സി.പി.എമ്മിലേക്ക് വന്നതായി സി.പി.എം നേതൃത്വം പറഞ്ഞു. ഇവരെ ഏരിയ കമ്മിറ്റി അംഗം എം. മോഹനൻ മാസ്റ്റർ സ്വീകരിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ, കെ. സുബ്രഹ്മണ്യൻ, പി. രാമനുണ്ണി, കെ. സുധീരൻ, കെ. നൗഷാദ്, കെ. മുരളി, പത്മേഷ് ബാബു എന്നിവർ പങ്കെടുത്തു. രാധാകൃഷ്ണൻ പൊതുവഴി അടച്ചുകെട്ടി നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതായി യു.ഡി.എഫ് നുണ പ്രചാരണം നടത്തുന്നതായി സി.പി.എം ആരോപിച്ചു. ഗേറ്റ് വെച്ചു എന്ന് പറയപ്പെടുന്ന വഴി രാധാകൃഷ്ണൻെറ തറവാട്ടിലേക്കുള്ള വഴിയാണ്. അതവരുടെ സ്വകാര്യ വഴിയുമാണ്. മറ്റൊരു കുടുംബവും ഈ വഴി ഉപയോഗിക്കുന്നില്ല. കരിമ്പുഴ പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട ലീഗുകാർ അവരുടെ അണികൾ ചോർന്നു പോകുന്നതിനുള്ള ജാള്യത മറക്കാനാണ് കുപ്രചാരണം സംഘടിപ്പിക്കുന്നതെന്ന് ഏരിയ കമ്മിറ്റി അംഗം എം. മോഹനൻ പറഞ്ഞു. അന്യായത്തിന് കൂട്ടുനിൽക്കില്ല -മുസ്ലിം ലീഗ് ശ്രീകൃഷ്ണപുരം: രാധാകൃഷ്ണൻ പാർട്ടി മാറിയത് അന്യായമായ കാര്യത്തിന് കൂട്ടുനിൽക്കാത്തതിനാലാണെന്ന് പഞ്ചായത്ത്‌ അംഗവും ലീഗ് ജില്ല ട്രഷററുമായ പി.എ. തങ്ങൾ പറഞ്ഞു. രാധാകൃഷ്ണൻ പത്തോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന വഴി കമ്പിവേലി കെട്ടുകയും ഇരുമ്പ് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. 2018-19 സാമ്പത്തിക വർഷത്തെ പട്ടികജാതി വികസന കോർപസ് ഫണ്ടായ 4,98,500 രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡാണ് േഗറ്റ് വെച്ച് അടച്ചത്. ന്യായമായ ആവശ്യമാണെങ്കിൽ പാർട്ടി ജനങ്ങൾക്കൊപ്പം നിൽക്കും. സത്യം ജനം മനസ്സിലാക്കുമെന്നും തങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.