ലോക്ഡൗണിൽ പച്ചക്കറി ഒഴികെയുള്ള ഭക്ഷ്യധാന്യങ്ങൾക്ക് വില കുറഞ്ഞു

പാലക്കാട്: ലോക്ഡൗണിൽ സംസ്ഥാനത്ത് അരിവില കുറഞ്ഞപ്പോൾ, പച്ചക്കറിയുടെ വില വർധിച്ചു. സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. അവശ്യസാധനങ്ങളുടെ വില മേയ് മാസത്തെക്കാളും ജൂണിൽ കുറഞ്ഞു. 1.90 മുതൽ നാല് രൂപ വരെയാണ് അരിവില പൊതുമാർക്കറ്റിൽ കുറഞ്ഞത്. ആന്ധ്ര വെള്ളയരിക്ക് മേയിൽ 38.15 രൂപയായിരുന്നു കിലോക്ക്. ജൂണിൽ 37.42 രൂപയായി കുറഞ്ഞു. ചുവന്ന റോസ് അരിക്ക് മേയിൽ 43.44 കിലോക്ക് ഉള്ളത് ജൂണിൽ 41.67 രൂപയായി കുറഞ്ഞു. ധാന്യങ്ങളുടെ വിലനിലവാരത്തിലും ഇടിവുണ്ടായി. പീസ് പരിപ്പ് 79.75ൽനിന്ന് 78.33 രൂപയായും ചെറുപയർ 137.29ൽനിന്ന് 128.50 രൂപയായും കുറഞ്ഞു. പഞ്ചസാര, കോഴിമുട്ട എന്നിവയുടെ വിലയിലും കുറവ് വന്നു. വെളിച്ചെണ്ണക്ക് വില കുറഞ്ഞെങ്കിലും സർക്കാറിൻെറ കേരക്ക് ലിറ്ററിന് 3.85 വർധിച്ച് 206.42 രൂപയായി. മല്ലി, മുളക് എന്നിവക്കും വില കുറഞ്ഞു. പഴവർഗങ്ങളുടെ വിലയിൽ ഇടിവുണ്ടായെങ്കിലും പച്ചക്കറിക്ക് വില വർധിച്ചു. കത്തിരിക്കയിൽ 5.69 രൂപയുടെ വർധനയുണ്ടായി. ഉരുളക്കിഴങ്ങ്, പച്ചമുളക്, വാഴയ്ക്ക, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ വില വർധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.