മണ്ണാർക്കാട്: കോട്ടോപ്പാടം കണ്ടമംഗലത്ത് പുലി വീണ്ടും ആടുകളെ കടിച്ചുകൊന്നു. മേക്ക ളപ്പാറയിലെ പുത്തൻപുരയിൽ വീട്ടിൽ മൈക്കിളിെൻറ ഏഴ് ആടുകളെയാണ് കടിച്ചുകൊന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. പുലി സാന്നിധ്യം പ്രദേശത്ത് നേരത്തേ തന്നെയുണ്ട്. അധികൃതരുടെ അനാസ്ഥക്കെതിരെ രോഷം നിലനിൽക്കെയാണ് വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്. വീടിനോട് ചേർന്ന കൂട്ടിൽ കെട്ടിയ ആടുകളെയാണ് ആക്രമിച്ചത്. പാൽ കറക്കാൻ എത്തിയ വീട്ടുകാരാണ് ചത്ത നിലയിൽ ആടുകളെ കണ്ടത്.
മൂന്ന് വലിയ ആടുകളും നാല് കുട്ടിയാടുകളുമാണ് ആക്രമണത്തിൽ ചത്തത്. പുലിയെ ആരും നേരിട്ട് കണ്ടിട്ടില്ലെങ്കിലും സമീപത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം പ്രദേശവാസികളാകെ ഭീതിയിലാഴ്ത്തി. സംഭവമറിഞ്ഞ് ജനപ്രതിനിധികളും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനാണ് അധികൃതരുടെ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.