കൊടുവായൂർ: കിഴക്കേത്തല മുതലമട നൊച്ചൂർ വരെയുള്ള പ്രദേശങ്ങളിൽ റോഡരികിൽ രാത്ര ികാലങ്ങളിൽ ഇറച്ചിമാലിന്യങ്ങൾ തള്ളുന്നത് പതിവായേതാടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഏതാനും ദിവസങ്ങൾക്കിടെ നിരവധി ഇരുചക്രവാഹനങ്ങളാണ് തെരുവുനായ്ക്കളെ ഇടിച്ച് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
കോട്ടായി: മേഖലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. ശാസ്താപുരം, മേജർ റോഡ്, കൊല്ലങ്കോട്ട് കളം, വാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കൾ പെരുകിയത്. കഴിഞ്ഞദിവസം തേനൂർ, കല്ലൂർ പ്രദേശങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളെ നായ്ക്കൾ കടിച്ചിരുന്നു. കോട്ടായി മേഖലയിലെ കാലികർഷകർ ഏറെ ആശങ്കയിലാണ്. തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുകോഴികളെയും വളർത്തുമൃഗങ്ങളെയും കടിക്കുന്നതും പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.