പാലക്കാട്: രജിസ്േട്രഷൻ വകുപ്പിൽ ഓൺലൈൻ സംവിധാനത്തിന് തുടക്കമായി. ജില്ലയിലെ 23 സബ് രജിസ്ട്രാർ ഓഫിസുകളിലും ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ആധാരം രജിസ്േട്രഷൻ, വിവാഹ രജിസ്േട്രഷൻ, ബാധ്യത സർട്ടിഫിക്കറ്റുകളുടെ അപേക്ഷ, ആധാരത്തിെൻറ പകർപ്പിനുള്ള അപേക്ഷ, ഗഹാൻ (വായ്പ) അപേക്ഷ എന്നിവയെല്ലാം ഓൺലൈനായി നൽകാം. വകുപ്പിൽ നിന്നുള്ള സേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചാൽ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി മൊബൈൽ നമ്പറിൽ സന്ദേശമായെത്തും. ഫെബ്രുവരി 21 മുതൽ ആധാരം രജിസ്േട്രഷന് ഇ^പേമെൻറ് സംവിധാനം നിലവിൽ വന്നിരുന്നു. സൊസൈറ്റി രജിസ്േട്രഷൻ നേരത്തേതന്നെ ഓൺലൈനാക്കിയിരുന്നെങ്കിലും മേയ് രണ്ട് മുതൽ ആരംഭിച്ച പുതിയ വേർഷനിലുള്ള ഓൺലൈൻ സൈറ്റ് കൂടുതൽ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് സേവനം നൽകാൻ സാധിക്കുന്നതാണ്. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസുകൾക്ക് പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചതായും അധികൃതർ അറിയിച്ചു. സർക്കാർ നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വർഷത്തിന് 500 രൂപ നിരക്കിൽ ജില്ലയിൽ 63 സൊസൈറ്റികൾ പുതുക്കുകയും 71,200 രൂപ സമാഹരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.