ജില്ലാ സ്കൂള്‍ കായികമേള മുട്ടികുളങ്ങരയില്‍

പാലക്കാട്: ജില്ലാ സ്കൂള്‍ കായിക മേള, ശാസ്ത്രമേള, കലോത്സവം, വിദ്യാരംഗം സാഹിത്യോത്സവം എന്നിവയുടെ സ്ഥലവും തീയതിയും സംബന്ധിച്ച് ധാരണയായി. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും അധ്യാപക സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. നവംബര്‍ 18 മുതല്‍ 20 വരെ മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ മൈതാനത്ത് നടക്കും. ജില്ലാ ശാസ്ത്രമേള നവംബര്‍ 15 മുതല്‍ 17വരെ ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസിലും ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍ ഏഴുവരെ പട്ടാമ്പി ജി.എച്ച്.എസ്.എസിലും നടക്കും. വിദ്യാരംഗം സാഹിത്യോത്സവം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലത്തൂര്‍ ജി.എച്ച്.എസിലാണ് നടക്കുക. മേളകളുടെ നടത്തിപ്പിനുള്ള ഫണ്ട് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. വിദ്യാര്‍ഥികളില്‍നിന്ന് പിരിവെടുത്താണ് മുന്‍വര്‍ഷങ്ങളില്‍ മേളകള്‍ക്ക് പണം കണ്ടത്തെിയിരുന്നത്. നടത്തിപ്പിന് സര്‍ക്കാര്‍ വിഹിതം നല്‍കാറുണ്ടെങ്കിലും ഇത് നാമമാത്രമാണ്. മേള നടത്തിപ്പിനുള്ള കുട്ടികളില്‍നിന്ന് ഫണ്ട് പിരിക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍െറ വിലക്കുള്ളതിനാല്‍ നിര്‍ബന്ധിത പിരിവ് ഒഴിവാക്കി രക്ഷിതാക്കളില്‍നിന്ന് സംഭാവന പിരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.