നിലമ്പൂർ: പോഷക സമ്പുഷ്ടമായ പഴവർഗമായ റമ്പുട്ടാെൻറ വിളവെടുപ്പ് കാലം തുടങ്ങി. ദക്ഷിണ ഏഷ‍്യൻ രാജ‍്യങ്ങളിൽ മാത്രം കണ്ടിരുന്ന റമ്പുട്ടാൻ പഴങ്ങൾ മലയോര മേഖലകളിലും നൂറുമേനി വിളഞ്ഞു. നിലമ്പൂർ മിൽമ ചില്ലിങ് പ്ലാൻറിന് ചേർന്നുള്ള തോട്ടത്തിലാണ് റമ്പുട്ടാൻ വിളഞ്ഞുനിൽക്കുന്നത്. അകമ്പാടം സ്വദേശികളായ ഞളംപുഴ ജോയി, വിളയാനിക്കൽ ജോയി, എരുമമുണ്ട സ്വദേശികളായ സഹോദരങ്ങൾ കൊമ്പൻ സലീം, ഷംസുദ്ദീൻ എന്നിവരാണ് റമ്പുട്ടാൻ കൃഷി രംഗത്തുള്ളത്. സ്വന്തമായുള്ള അഞ്ച് ഏക്കർ സ്ഥലത്താണ് ഇവരുടെ കൃഷി. അഞ്ച് വർഷം പ്രായമായ 650ഓളം മരങ്ങളാണ് തോട്ടത്തിലുള്ളത്. ഗുണമേന്മയേറിയ ചുവന്ന കളറുള്ള ലെഗോൺ ഇനത്തിൽപ്പെട്ട പഴങ്ങളാണിവ. മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് വിളവെടുപ്പ് കാലം. അഞ്ചുവർഷം പ്രായമുള്ള ഒരു മരത്തിൽനിന്ന് 50 മുതൽ 70 കിലോവരെ വിളവുലഭിക്കും. നിലവിൽ 250 രൂപയാണ് മാർക്കറ്റ് വില. പൂർണമായും ജൈവരീതിയിലാണ് കൃഷി. വിപണനം തന്നെയാണ് കർഷകർ നേരിടുന്ന വലിയ വെല്ലുവിളി. വിളവെടുപ്പ് ദിവസം പ്രധാന റോഡായ കെ.എൻ.ജി റോഡരികിൽ ഒരുക്കിയിട്ടുള്ള സ്റ്റാൾ വഴിയാണ് വിൽപന. ഇവരുടെ കൃഷിയെക്കുറിച്ച് അറിയാവുന്നതിനാൽ ആവശ‍്യക്കാർ ഏറെയാണ്. വനംവകുപ്പിെൻറ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിന് സമീപമാണ് ഇവരുടെ റമ്പുട്ടാൻ കൃഷിയിടം. നിറയെ വിളഞ്ഞുനിൽകുന്ന പഴങ്ങൾ കാണാൻ സന്ദർശകർ ഏറെയെത്തുന്നുണ്ട്. cap 2 നിലമ്പൂരിലെ റമ്പുട്ടാൻ കൃഷിയിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.