പള്ളിക്കൽ: ഡൽഹിയിലെ സംഘ്പരിവാർ ഭീകരതക്കെതിരെ പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം യ ൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ബസാറിൽ പ്രകടനവും പ്രതിഷേധ സംഗമവ ും നടത്തി. കെ.പി. മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കണിയ ാടത്ത് ബഷീർ, കെ. അബ്ദുൽ ലത്തീഫ്, കെ. റമീസ്, വി.ടി. ഷാഫി, കെ.എം. അൻവർ, പി.കെ. സിദ്ദീഖ്, കെ. അബ്ദുൽ മജീദ്, കെ. അബൂബക്കർ, കെ.പി. ബഷീർ, പി. അബ്ദുറഹ്മാൻ, വി.ടി. സാലിഹ്, ഒ.കെ. നൗഷാദ്, ആബിദ്, റഹൂഫ്, കെ. മുനീർ എന്നിവർ സംസാരിച്ചു. പറങ്കിമൂച്ചിക്കല്‍: പൊന്മള പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമത്തില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് ടി. ഷാജഹാന് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സലാം തലകാപ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി: പി.ഡി.പി എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി അർധരാത്രിയിൽ കുളപ്പുറത്ത് ഹൈവേ ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.
മൻസൂർ യാറത്തുംപടി, ഹമീദ് ചാലിൽ, ലിംഷാദ്, ഷൗക്കത്ത്, ഉമർകുട്ടി, അഫ്സൽ, ഇസ്മായിൽ, അൻവർ തുടങ്ങിയവർ നേതൃത്വം നൽകി. ചേലേമ്പ്ര: ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇടിമുഴിക്കലിൽ യുവജന രോഷം തീർത്തു. സി. ഹസ്സൻ, കെ. റഫീഖ്, അലി പാറയിൽ, സി. ജൈസൽ, കെ.ടി. സഹദ്, പി.എ. ജൈസൽ, സൽമാൻ പാറയിൽ, അൻവർ പൊയിൽതൊടി, റഹീസ് സ്പിന്നിങ്മിൽ, ഫാരിസ് മൈലാഞ്ചിവളവ്, അലി പുല്ലിപ്പറമ്പ്, സജാദ് ചാലിപറമ്പ്, സിറാജ് ചാലിപറമ്പ് എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: ഡി.െവെ.എഫ്.ഐ തിരൂരങ്ങാടി മേഖല ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി.കെ.പി. ബബീഷ്, പി.ടി. ഖമറുദ്ദീന്, എം. സഹീര്‍, പി. ഹമീദ് എന്നിവര്‍ നേതൃത്വം നല്കി.പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി. ഷാജഹാൻ, സി. ബാലഗോപാൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, നാസർ ജമാൽ, ഒ. രാമകൃഷ്ണൻ, യു.വി. സുരേന്ദ്രൻ, സുധീഷ് പൂരപ്പുഴ, നൗഷർബാൻ, ഗഫൂർ, മുജീബ്, സുഹൈബ് ചിറമംഗലം, പാണ്ടി ആലി, ജാഫർ ഉള്ളണം, ജിതേഷ് പാലം എന്നിവർ നേതൃത്വം നൽകി.
തിരൂരങ്ങാട്ടി: പടിക്കല്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം. സൈതലവി ഉദ്ഘാടനം ചെയ്തു. ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡൻറ് പി.കെ. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. സി. കുഞ്ഞറമുട്ടി, സി. അഷ്റഫ്, സി.കെ. ഹമീദ്, സി.വി. മുഹമ്മദാജി, കോട്ടായി സുബൈര്‍, സമദ് പൂവ്വാട്ടില്‍, പി.കെ. ശബീറലി, പാണക്കാടന് മുസ്തഫ, സി. കരീം എന്നിവര്‍ നേതൃത്വം നല്കി. പരപ്പനങ്ങാടി: എസ്.ഡി.പി.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഹമീദ് പരപ്പനങ്ങാടി നേതൃത്വം നൽകി. തിരൂരങ്ങാടി: വെളിമുക്ക് ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി വെളിമുക്ക് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ക്ലസ്റ്റര്‍ പ്രസിഡൻറ് പി.പി. മുഹമ്മദ് സഫീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. തഷ്മീര് വെളിമുക്ക്, ശിഹാബ് കൂഫ, പി.കെ. ഉമറലി, ടി.പി. റാഷിദ് മുസ്ലിയാര്, യു. റിയാസ്, റാഫി കല്ലോട്ടില്‍, സാദിഖ് വാഫി, പി. സഫ്വാന് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.