മഞ്ചേരി: ഏറനാട് താലൂക്ക് പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് കടക്കുന്നു. സെപ്റ് റംബർ അവസാനത്തോടെ പൂർണമായി ഇ-ഓഫിസിലേക്ക് മാറും. ഡിജിറ്റല്‍ സംവിധാനം വഴി ഫയലുകള ് കൈകാര്യം ചെയ്യുന്നതാണിത്. ഇതിനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ഇലക്ട്രിക് സംബന്ധമായ ജോലികളെല്ലാം പൂർത്തിയായി. നെറ്റ്വർക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്തോളം കമ്പ്യൂട്ടറുകളും പ്രവർത്തനസജ്ജമായി. ഇനി 30ലധികം കമ്പ്യൂട്ടർ എത്താനുണ്ട്. ഹൈസ്പീഡ് സ്കാനർ, യു.പി.എസ് എന്നിവയും ഇതിൾ ഉൾപ്പെടും. പദ്ധതി ആരംഭിക്കുന്നതോടെ താലൂക്ക് ഓഫിസ് കൂടുതൽ ജനസൗഹൃദമാകും.
ജനങ്ങൾ നൽകിയ അപേക്ഷയുടെ അവസ്ഥ നമ്പർ വഴി അറിയാനാകും. ഫയല്‍ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ നേരിട്ടറിയാം. താലൂക്ക് ഓഫിസിൽ കയറിയിറങ്ങേണ്ട ആവശ്യവും ഒഴിവാകും. പരാതികൾ ഒഴിവാക്കാനാണ് ഇത്തരത്തിൽ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്. ഇതോടെ ഓഫിസുകളിലെ ഫയല്‍ കൂമ്പാരങ്ങള്‍ ഒഴിവാക്കാനും കടലാസ്രഹിത ഓഫിസാക്കാനും സാധിക്കും. സുതാര്യമായ ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരു ഫയല്‍ ഏത് ഉദ്യോഗസ്ഥെൻറയയടുത്ത് എത്ര നാള് ഇരുന്നുവെന്നും നിലവില്‍ ആ ഫയല്‍ ഏത് ഉദ്യോഗസ്ഥെൻറയടുത്താണുള്ളതെന്നും സാധാരണക്കാർക്ക് മനസ്സിലാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.