മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത് 79,925 കുട്ടികൾ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത് 79,925 കു​ട്ടി​ക​ൾ. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ​പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത് മ​ല​പ്പു​റ​ത്താ​യി​രു​ന്നു. നാ​ല് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 28,180 കു​ട്ടി​ക​ൾ മ​ല​പ്പു​റ​ത്ത് പ​രീ​ക്ഷ എ​ഴു​തി. തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 19,410, തി​രൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 16,387, വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 15,948 കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ എ​ട​രി​ക്കോ​ട് പി.​കെ.​എം.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ല​യം. 2,085 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. എ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് കോ​ട്ടൂ​രാ​ണ് ര​ണ്ടാ​മ​ത്. 1489 കു​ട്ടി​ക​ളാ​ണ് കോ​ട്ടൂ​രി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. പി.​പി.​എം.​എ​ച്ച്.​എ​സ്.​എ​സ് കൊ​ട്ടൂ​ക്ക​ര​യി​ൽ 1,481, കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​രി​ൽ 1,451കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി.

ജി​ല്ല​യി​ൽ 5,704 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും ഇ​ത്ത​വ​ണ പ​ര‍ീ​ക്ഷ എ​ഴു​തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ല​സ്ടു ഫ​ല​മ​റി​യാ​ൻ ജി​ല്ല​യി​ൽ പ്ല​സ്ടു റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 64,281, ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 17,404, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 390 അ​ട​ക്കം 82,076 പേ​രാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - in Malappuram district 79,925 students are waiting for SSLC result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.