പെരിന്തല്‍മണ്ണ ജില്ല ആശുപത്രി പ്ളാസ്റ്റിക് മാലിന്യമുക്തമാക്കുന്നു

പെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയെ പ്ളാസ്റ്റിക് മാലിന്യരഹിത മേഖലയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമായി. ആശുപത്രിയില്‍ പത്ത് സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള പെട്ടികള്‍ സ്ഥാപിച്ചു. ഇതിലെ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതുതായി സജ്ജീകരിച്ച പ്ളാസ്റ്റര്‍ മുറിയുടെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനായി സജ്ജീകരിച്ച പുതിയ ക്യാബിന്‍െറ ഉദ്ഘാടനം നഗരസഭ അധ്യക്ഷന്‍ എം. മുഹമ്മദ് സലീം നടത്തി. ജില്ല പഞ്ചായത്തംഗം ടി.കെ. റഷീദലി, ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങളായ വി. ബാബുരാജ്, കുറ്റീരി മാനുപ്പ, സൂപ്രണ്ട് ഡോ. എ. ഷാജി, ആര്‍.എം.ഒ ഡോ. മുരളീധരന്‍, ഡോ. നജ്മുദ്ദീന്‍, നഴ്സിങ് സൂപ്രണ്ട് ലമാദേവി, ലേ സെക്രട്ടറി വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    
News Summary - local news malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.