തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'കൂലിപ്പണിക്കാരെ' തേടി ബി.ജെ.പി; 10,000 രൂപ ശമ്പളം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'കൂലി'ക്ക് ആളെയെടുത്ത് ബി.ജെ.പി. ഒരാൾക്ക് മാസം 10,000 രൂപ നൽകി ഓരോ ജി ല്ലയിലും പ്രത്യേക സംഘങ്ങളെയാണ് പ്രചാരണത്തിന് ഒരുക്കുന്നത്. കേന്ദ്ര സർക്കാറി‍​​​​െൻറ ഗുണങ്ങൾ ഫോണിലൂടെ വോട്ട ർമാരിൽ എത്തിക്കുക, കേന്ദ്ര പദ്ധതി ഗുണഭോക്താക്കളെ പ്രത്യേകം കണ്ടെത്തി വോട്ട് ഉറപ്പുവരുത്തുക എന്നിവയാണ് ജോലി. എല്ലാ ജില്ലയിലും പ്രചാരണസംഘങ്ങളിൽ ആളെയെടുക്കാൻ അഭിമുഖങ്ങൾ പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച ആരംഭിച്ച കോഴിക്കോട് ജില്ലയിലേക്കുള്ള അഭിമുഖം 21 വരെ തുടരും. തൃശൂർ ഉൾെപ്പടെ ജില്ലകളിൽ പൂർത്തിയായി. ദിവസം ആറു മണിക്കൂറാണ് ജോലി. നാലു മുതൽ ആറുമാസം വരെയാണ് നിയമനം. ബി.ജെ.പി പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്്വില്ലാത്തവരെയും ഉൾപ്പെടുത്തുന്നുണ്ട്. ആളുകളെ പണം നൽകി നിയമിക്കുന്നുവെന്ന് കാണിച്ച് പാർട്ടി അനുഭാവികളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം നടത്തുന്നത്. വിവരങ്ങൾ അന്വേഷിച്ച് വിളിക്കുന്നവരോട് വിവരം ലഭിച്ചത് ഏതു ഗ്രൂപ്പിൽനിന്നാണെന്നും നടത്തിപ്പുകാർ അന്വേഷിക്കുന്നുണ്ട്.

ആളുകളെ നിയമിക്കാനും നടത്തിക്കൊണ്ടുപോകാനും സ്വകാര്യ കമ്പനികളെയാണ് ബി.ജെ.പി ചുമതലപ്പെടുത്തിയത്. എന്നാൽ, പണം നൽകി ആളുകളെ വാടകക്കെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനുള്ള നേതൃത്വത്തി‍​​​​െൻറ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കൂലിക്ക് ആളുകളെ നിയമിക്കുന്നത് അപമാനകരമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
Tags:    
News Summary - bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.