തുല്യത പരീക്ഷയിൽ സഹായിയായി എസ്​.പി.സി

വളാഞ്ചേരി: സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ (എസ്.പി.സി) ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി പൊ തുപരീക്ഷ എഴുതും. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്സിൽ ചേർന്നവർക്കുള്ള പൊതുപരീക്ഷയാണ് എസ്.പി.സി അംഗങ്ങൾ എഴുതുന്നത്. പുറമണ്ണൂർ വി.കെ.എം സ്പെഷൽ സ്കൂളിലെ 31 പേരാണ് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പത്താംതരം തുല്യത പരീക്ഷക്ക് വരുന്നത്. ഇതിൽ 27 പേർ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരും നാലുപേർ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നതോെടാപ്പം നടക്കാൻ കഴിയാത്തവരുമാണ്. വി.കെ.എം സ്പെഷൽ സ്കൂളിൽ ഏഴാംതരം തുല്യത പരീക്ഷയെഴുതി വിജയിച്ചതിന് ശേഷമാണ് സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിൽ ഇവർ ചേർന്നത്. ഡിസംബർ 21 മുതൽ 31 വരെ നടത്തുന്ന പരീക്ഷയിൽ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 31 എസ്.പി.സി കാഡറ്റുകളാണ് ഇവർക്കായി പരീക്ഷയെഴുതുക. പത്താംതരം തുല്യത പരീക്ഷക്ക് തയാറാകുന്ന വി.കെ.എം സ്പെഷൽ സ്കൂളിലെ 31 പഠിതാക്കളും എസ്.പി.സി അംഗങ്ങളും ചൊവ്വാഴ്ച രാവിലെ 10ന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ സംഗമിക്കും. സംഗമം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.