വ​ട​ക്ക​ൻ പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര​യി​ലെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്നു

വടക്കൻ പാലൂരിൽ പുലി; കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്

പു​ലാ​മ​ന്തോ​ൾ: പു​ലി സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന വ​ട​ക്ക​ൻ പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ്. പു​ലി ഭീ​തി​യി​ല​ക​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് വനം അ​ധി​കൃ​ത​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. നി​ല​മ്പൂ​ർ, കാ​ളി​കാ​വ് റേ​ഞ്ചി​ൽ നി​ന്നു​ള്ള നാ​ലു​പേ​രാ​ണ് ഞാ​യ​റാ​ഴ്ച 12ന് ​വ​ട​ക്ക​ൻ പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര​യി​ലെ​ത്തി​യ​ത്.

പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​വ​രു​മാ​യി സം​ഘം സം​സാ​രി​ച്ചു. എ​ങ്കി​ലും ക​ണ്ട​ത് പു​ലി​യാ​ണോ എ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നു​ള്ള യാ​തൊ​രു തെ​ളി​വും കി​ട്ടി​യി​ല്ല. ഇ​തോ​ടെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ഭീ​തി​യി​ലാ​ഴ്ത്തു​ന്ന വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​ച്ചി​രു​ന്ന​ത്. വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​സൗ​മ്യ, അം​ഗ​ങ്ങ​ളാ​യ ടി. ​സാ​വി​ത്രി, ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​നു​ഗ​മി​ച്ചു. 

Tags:    
News Summary - Tiger in northern Palur; The forest department will install the camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.