കൊട്ടിക്കലാശത്തിൽ ആലത്തൂരിൽ കല്ലേറ്​; രമ്യ ഹരിദാസിന്​ പരിക്ക്​

ആലത്തൂർ: കൊട്ടിക്കലാശത്തിനുശേഷം മടങ്ങുകയായിരുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ആലത്തൂർ കോർട്ട് റോ ഡിലുള്ള വാനൂർ ജങ്ഷനിൽ വാക്കേറ്റവും കല്ലേറുമുണ്ടായി. സംഭവത്തിൽ ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റജുല ഷാജി, മസ്കത്ത് പ്രിയദർശിനി കൾചറൽ സ​െൻറർ സെക്രട്ടറി ബദറുദ്ദീൻ അലി, മൂസ്സക്കുട്ടി എന്നീ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കും എൽ.ഡി.എഫിലെ കെ.ഡി. പ്രസന്നൻ എം.എൽ.എ, മേലാർകോട് പഞ്ചായത്ത് പ്രസിഡൻറ് എം. മായൻ എന്നിവർക്കും പാലക്കാട് എ.ആർ ക്യാമ്പിലെ സി.പി.ഒ അനൂപ്, ആലത്തൂർ സ്റ്റേഷനിലെ സി.പി.ഒ പ്രകാശൻ എന്നിവർക്കും പരിക്കേറ്റു. ആലത്തൂർ താലൂക്ക് ഒാഫിസിന് സമീപം ദേശീയ മൈതാനത്ത് യു.ഡി.എഫിനും കോർട്ട് റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിൽ എൽ.ഡി.എഫിനും കൊട്ടിക്കലാശത്തിന് വേദി നൽകിയിരുന്നത്. ഇതേ റോഡിലൂടെ യു.ഡി.എഫ് സംഘം കടന്നുവന്നതിനെത്തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ, കൊട്ടിക്കലാശത്തിനുശേഷം കോൺഗ്രസ് പ്രവർത്തകർ കോർട്ട് റോഡ് വഴി കടന്നുവന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. തങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിലേക്കുള്ള വഴി ഇതാണെന്നും കൊട്ടിക്കലാശത്തിന് ശേഷവും ഇവിടെ സംഘടിച്ച് നിന്ന എൽ.ഡി.എഫ് പ്രവർത്തകർ സംഘർഷത്തിന് മുതിരുകയായിരുന്നുവെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, മനഃപൂർവം ലഹള സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു കോൺഗ്രസിേൻറതെന്ന് സി.പി.എം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.