മഞ്ചേരിയിൽ ഹർത്താൽ ഭാഗികം; ഓട്ടോ ഡ്രൈവർക്ക് നേരെ കൈയേറ്റ ശ്രമം

മഞ്ചേരി: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ മഞ് ചേരിയിൽ ഭാഗികം. പതിവുപോലെ പുലർച്ച മുതൽ നഗരത്തിൽ ബസ് സർവിസ് ആരംഭിച്ചു. മാർക്കറ്റിലെ കടകളും തുറന്നു. രാവിലെ ഒമ്പത് മണിയോടെ പ്രവർത്തകർ പ്രകടനവുമായെത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ചു. ടാക്സി വാഹനങ്ങളും തടഞ്ഞു. ഓട്ടോ സ്റ്റാൻഡിൽ സർവിസ് നടത്താനെത്തിയ ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. നേതാക്കൾ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. തുടർന്ന് ചില സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. മലപ്പുറം, തിരൂർ ഭാഗത്തേക്കുള്ള ബസുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. സെൻട്രൽ ജങ്ഷനിൽ സർവിസ് നടത്തിയ ബസ് ജീവനക്കാരെ പ്രവർത്തകർ താക്കീത് ചെയ്തു. കച്ചേരിപ്പടി വരെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. mpme harthal manjeri : ഹർത്താലനുകൂലികൾ മഞ്ചേരിയിൽ ബസ് തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.