ദേശീയപാത ഉപരോധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കൊണ്ടോട്ടി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല് ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടിയില്‍ നടത്തിയ . അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴ്ച രാത്രി 11ഒാടെ കൊണ്ടോട്ടി ബസ്സ്റ്റാൻഡ് പരിസരത്താണ് സംഭവങ്ങളുടെ തുടക്കം. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ഇരുപതോളം സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മുക്കാല്‍ മണിക്കൂറോളം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി, അന്‍വര്‍ അരൂർ, അഷ്‌റഫ് പറക്കൂത്ത്, പി.എ. ഫൈറൂസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ സി.പി.എം ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ഇത് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിലെത്തുകയായിരുന്നെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.