നിർമാണ മേഖലയിൽ പെൺകരുത്തി​െൻറ രണ്ടാമൂഴം

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരുവനിത സംഘം കൂടി നിർമാണ മേഖലയിലെ പരിശീലനം വിജയകരമായി പൂർത് തിയാക്കുന്നു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച രണ്ടാമത്തെ വനിത സംഘ ശക്തിയുടെ പരിശീലനമാണ് അവസാനഘട്ടത്തിൽ എത്തിയത്. കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ 53 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. തറ പണി, പടവ്, സെൻട്രിങ്, തേപ്പ് എന്നിവയിൽ പരിശീലനം ലഭിക്കും. പഞ്ചായത്തിലെ രണ്ടാംവാർഡിലെ നെടുമ്പള്ളിപ്പറമ്പ് തങ്കത്തിന് പി.എം.എ.വൈ പ്രദ്ധതി പ്രകാരം അനുവദിക്കപ്പെട്ട വീടി​െൻറ നിർമാണമാണ് പരിശീലനത്തിനായി വനിത കൂട്ടായ്മ തെരഞ്ഞെടുത്തത്. ആലപ്പുഴയിലെ എക്സാത്ത് ഗ്രൂപ്പാണ് പരിശീലനം നൽകുന്നത്. 420 അടി വിസ്തൃതിയിൽ പ്രധാന വാർപ്പ് പൂർത്തിയായി. 34 ദിവസം കൊണ്ടാണ് മേൽക്കൂര നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അംബുജാക്ഷി, വൈസ് പ്രസിഡൻറ് കെ. അഹമ്മദ് കബീർ, വികസന സ്ഥിരംസമിതി അധ്യക്ഷ എം.കെ. ബീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഒ. ശ്രീകുമാരി, സെക്രട്ടറി സാബു ജോർജ്, സി.ഡി.എസ് ചെയർപേഴ്‌സൻ ബാല, സി.ഡി.എസ് അംഗം രേഖ, ബ്ലോക്കുതല ചെറുകിട സംരംഭക കോഒാഡിനേറ്റർ അനൂപ് എന്നിവർ പെങ്കടുത്തു. ചിത്രവിവരണം: കടമ്പഴിപ്പുറത്ത് നിർമാണ മേഖലയിൽ പരിശീലനം ലഭിച്ച വനിത കൂട്ടായ്മ ക്രിസ്മസ്-നവവത്സരാഘോഷം കല്ലടിക്കോട്: തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്- പുതുവത്സരാഘോഷം ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടത്തി. പഞ്ചായത്ത് അംഗം എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി ചന്ദ്രൻ തച്ചമ്പാറ സ്വാഗതവും പി. റഹ്മാനിയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.