വിവാഹമോചിതരായവർ രണ്ടിടത്തായി തൂങ്ങിമരിച്ചു

വിവാഹമോചിതരായവർ രണ്ടിടത്തായി തൂങ്ങി മരിച്ചു കൂറ്റനാട്: ബന്ധം വേർപിരിഞ്ഞ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ. കപ്പൂർ പഞ്ചായത്തിലെ വട്ടകുന്ന് കോളനിയിൽ താമസിക്കുന്ന ആലൂർ സ്വദേശി കാസിം (30), വെളിയേങ്കാട് അയ്യോട്ടിച്ചിറ സ്കൂൾപ്പടി സ്വദേശിനി ചൂണ്ടപ്പറമ്പിൽ താഹിറ (30) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ തമ്മിൽ ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് താഹിറ തൃത്താല ആലൂർ പ്രദേശത്ത് വാടകക്ക് താമസിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് താഹിറ ആത്മഹത്യ ചെയ്യുന്ന വിവരം സഹോദരിയെ വിളിച്ചറിയിക്കുകയും അവരെത്തും മുമ്പ് മരിക്കുകയും ചെയ്തു. എന്നാൽ ബന്ധുക്കളുമായി എത്തിയ സഹോദരിയും മറ്റും കയർ അറുത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. താഹിറ മരിച്ചതറിഞ്ഞ കാസിം വട്ടക്കുന്നിലെ വീട്ടിൽ മണിക്കൂറുകൾക്കകം തൂങ്ങി മരിക്കുകയായിരുന്നു. ബന്ധം വെർപിരിഞ്ഞതിനെ തുടർന്ന് കാസിം രണ്ടാഴ്ച മുമ്പ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായി ചാലിശ്ശേരി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പൊലീസ് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.