റെയിൽവേ അധികൃതരുടെ അലംഭാവം: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാർ വട്ടം കറങ്ങി

ഷൊർണൂർ: റെയിൽവേ അധികൃതരുടെ അലംഭാവം മൂലം ട്രെയിൻ യാത്രക്കാർ വ്യാഴാഴ്ച രാത്രിയിലും വട്ടംകറങ്ങി. ഷൊർണൂരിൽനിന്ന ് നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഒരു മണിക്കൂറിലധികമാണ് ഷൊർണൂരിൽ കുടുങ്ങിയത്. രാത്രി 7.30നുള്ള ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിന് എൻജിനില്ലാത്തതാണ് പ്രശ്നമായത്. 8.40ഒാടെയാണ് ട്രെയിൻ പുറപ്പെട്ടത്. ഏതാണ്ട് എല്ലാ ദിവസവും ഈ പ്രശ്നം യാത്രക്കാരെ വലക്കുന്നു. വൈകീട്ട് ഏഴിന് ഷൊർണൂരിലെത്തേണ്ട കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിനി​െൻറ ഡീസൽ എൻജിൻ ഉപയോഗിച്ചാണ് ഷൊർണൂർ-നിലമ്പൂർ ട്രെയിൻ യാത്ര നടത്തുന്നത്. മിക്കപ്പോഴും കോയമ്പത്തൂരിൽനിന്ന് വരേണ്ട ട്രെയിൻ വൈകുന്നതാണ് പ്രശ്നമാകുന്നത്. ഈ ട്രെയിൻ കൃത്യസമയത്ത് വന്നാൽ മാത്രമേ എറണാകുളത്ത് നിന്ന് കണ്ണൂർക്ക് 7.05ന് പുറപ്പെടേണ്ട എക്സിസിക്യൂട്ടീവ് എക്സ്പ്രസിലും 7.15നുള്ള തൃശൂർ-കോഴിക്കോട് പാസഞ്ചറിലും പോകേണ്ടവർക്ക് കണക്ഷൻ ലഭിക്കുകയുള്ളൂ. ഈ രണ്ട് ട്രെയിനിൽ പോകേണ്ടവർക്കും വ്യാഴാഴ്ച രാത്രി ട്രെയിൻ കിട്ടിയില്ല. നിലമ്പൂർക്കുള്ള യാത്രക്കാർ രാത്രി ട്രെയിൻ വൈകിയാൽ ദുരിതത്തിലാകും. രാത്രി വൈകിയാൽ ഓട്ടോറിക്ഷ പോലും ലഭിക്കാത്ത സ്ഥലത്താണ് ഈ റൂട്ടിലെ മിക്ക സ്റ്റേഷനുകളും. കോഴിക്കോട് ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിൻ ലഭിക്കാത്തവർക്ക് എക്സ്പ്രസിന് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ ഇറങ്ങി പോകേണ്ടി വരുന്നതും എറെ പ്രയാസമുള്ള കാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.