കോട്ടക്കുന്ന്​ പ്രവേശന ഫീസ്​: ജനകീയ സമരത്തി​െൻറ വിജയം -കോണ്‍ഗ്രസ്

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാർക്കിലേക്കുള്ള പ്രവേശന ഫീസ് വർധന പിൻവലിക്കാനുള്ള ഡി.ടി.പി.സി തീരുമാനം സ്വാഗതം ചെയ്യുന്നതായും പുതിയ പദ്ധതികള്‍ നടപ്പാക്കിയും മിറാക്കിള്‍ ഗാര്‍ഡന്‍ അടക്കമുള്ളവ ഉടൻ പൂർത്തീകരിക്കണമെന്നും മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫീസ് വർധന പിൻവലിക്കാനുള്ള തീരുമാനം ജനകീയ സമരത്തി​െൻറ വിജയമാണെന്നും യോഗം വിലയിരുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എം.കെ. മുഹ്സിൻ അധ്യക്ഷത വഹിച്ചു. വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി സെയ്ത്, ഉപ്പൂടൻ ഷൗക്കത്ത്, മുജീബ് ആനക്കയം, പരി ഉസ്മാന്‍, സമീര്‍ മുണ്ടുപറമ്പ്, മനോജ് അധികാരത്ത്, എം. ജയപ്രകാശ്, പി.എം. ജാഫർ, അഡ്വ. ഷമീം, അഡ്വ. അബ്ബാസ്, പി.പി. സലീം, കെ.എം. ഗിരിജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.