'ഇതാവണം പൊലീസ്' വീരമൃത്യുവരിച്ചവരുടെ ഓർമയിൽ രക്തം ദാനം ചെയ്ത് സഹപ്രവർത്തകർ

കോട്ടക്കൽ: സേവനത്തിനിടെ വീരമൃത്യുവരിച്ച സഹപ്രവർത്തകർക്ക് വ്യത്യസ്ത പ്രണാമമർപ്പിച്ച് കോട്ടക്കലിലെ പൊലീസുകാർ. സ്മൃതിദിനത്തി​െൻറ ഭാഗമായി പത്തോളം പൊലീസുകാരാണ് രക്തം ദാനം ചെയ്ത് മാതൃകയായത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ജനമൈത്രി കോഒാഡിനേറ്റർ രചീന്ദ്രനടക്കമുള്ള പൊലീസുകാരും നാട്ടുകാരും പങ്കാളികളായി. ഓർമ ദിനമായ ഞായറാഴ്ച പുഷ്പ ചക്രമടക്കമുള്ള പരിപാടികൾ സ്റ്റേഷനിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.