തുലാമഴ നഴ്സറികളിൽ ഉണർവ്; വിപണി സജീവമാവുന്നു

കല്ലടിക്കോട്: തുലാമഴ കനിഞ്ഞതോടെ നഴ്സറി വിപണിയിലും ഉണർവ്. ഹ്രസ്വ-ദീർഘകാല വിളകളുടെ തൈഇനങ്ങളും അലങ്കാര വൃക്ഷത്തൈകളും വളർത്തുന്നതിന് തുലാമഴ ഏറെ അനുഗ്രഹമായി. 10 മുതൽ 1500 രൂപയിൽ കുടുതൽ വിലയുള്ള ഫലവൃക്ഷത്തൈകൾ വാങ്ങാനുള്ള സൗകര്യം കരിമ്പ മേഖലയിലെ നഴ്സറികളിലുണ്ട്. മുൻകാലങ്ങളിൽ നാണ്യവിളകളായ റബറി​െൻറയും സുഗന്ധവ്യഞ്ജനങ്ങളുടെയും തൈകൾ മാത്രമാണ് കല്ലടിക്കോട്ടെ നഴ്സറികളിലുണ്ടായിരുന്നത്. തച്ചമ്പാറയിലെ ആത്മ സൊസൈറ്റി, മുണ്ടൂരിലെ സമത വില്ലേജ് എന്നിവ ഈ മേഖലയിലെ പുതിയ പൊതുസംരംഭങ്ങളാണ്. പടം) അടിക്കുറിപ്പ്: കരിമ്പയിലെ നഴ്സറി /pw_ File Kalladikode NU
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.