വർണവിസ്​മയം വിതറി പൊലീസ്​ സ്​റ്റേഷനുകളിലെ ചുമരുകൾ

ഷൊർണൂർ: പൊലീസ് വകുപ്പിനെ കൂടുതൽ ജനകീയമാക്കാനായി സ്റ്റേഷൻ ചുമരുകളിൽ ചിത്രങ്ങളുടെ നിറക്കൂട്ട് ഒരുങ്ങുന്നു. 'പെയിൻറിങ് നിലാവ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനമോടിക്കുമ്പോൾ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുക, സൈബർ സുരക്ഷ ബോധവത്കരണം, മുതിർന്നവരോട് മാന്യമായി പെരുമാറുക, മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക തുടങ്ങിയ ബോധവത്കരണമാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ ചുമരിൽ ഇതിനകം ചിത്രങ്ങൾ വരച്ച് കഴിഞ്ഞു. മതിലിലെ പെയിൻറിങ് അടക്കം ജനങ്ങളെ ആകർഷിക്കുന്ന തരത്തിലാണ്. പാലക്കാട് ടൗൺ സൗത്ത്, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി, വടക്കഞ്ചേരി, ആലത്തൂർ, പുതുനഗരം എന്നീ സ്റ്റേഷനുകളിലും ആദ്യഘട്ടത്തിൽ പെയിൻറിങ് നിലാവ് പദ്ധതി നടപ്പാക്കുന്നുണ്ട്. പടം ഒന്ന്: 'പെയിൻറിങ് നിലാവ്' പദ്ധതിയുടെ ഭാഗമായി ഷൊർണൂർ സ്റ്റേഷനിലെ ചുമരിൽ നടത്തിയ പെയിൻറിങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.