ലോക ഭക്ഷ്യദിനാചരണം

മങ്കട: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വെള്ളില ജി.എൽ.പി സ്കൂളിൽ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ ലഘു പലഹാരങ്ങളുടെയും പാനീയങ്ങളുടെയും പ്രദർശനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാലി സേവ്യർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ടി. ഷരീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റസിയ പൂന്തോട്ടത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻകുട്ടി, ഹെഡ്മിസ്ട്രസ് ഗീതാകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.