ഐ.എൻ.എൽ സംസ്ഥാന നേതൃക്യാമ്പ്​ ഇന്ന് മുതൽ

പാലക്കാട്: 'കാലിടറാത്ത കാൽ നൂറ്റാണ്ട് ' എന്ന മുദ്രാവാക്യമുയർത്തി ഏപ്രിലിൽ തുടങ്ങിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഐ.എൻ.എൽ സംസ്ഥാന നേതൃക്യാമ്പ് ' ദി മൈൽ സ്റ്റോണിന് ' മലമ്പുഴ കെ.ടി.ഡി.സി ഗാർഡൻ ഹൗസിൽ വെള്ളിയാഴ്ച തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, പോഷക ഘടകങ്ങളുടെ ഭാരവാഹികൾ എന്നിവരാണ് പങ്കെടുക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലിന് അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. എം.ബി. രാജേഷ് എം.പി, കെ. കൃഷ്ണൻകുട്ടി എം.എൽ.എ, എൻ.സി.പി സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ എന്നിവർ സംബന്ധിക്കും. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സ്വാഗതസംഘം ചെയർമാൻ എം.എം. വഹാബ് ഹാജി, സംസ്ഥാന സെക്രട്ടറി സി.പി. നാസർ കോയ, എൻ.കെ. അസീസ്, അസീസ് പരുത്തിപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.