പുലാമന്തോൾ: പരാതി. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ ചെട്ടിയങ്ങാടി സ്കൂൾ കടവു മുതൽ കൊള്ളിത്തോട് വരെയുള്ള ഒരു കിലോമീറ്ററോളം വരുന്ന കുന്തിപ്പുഴയുടെ ഭാഗങ്ങളാണ് തകർന്നത്. ആലഞ്ചേരി അമ്പലക്കടവ് ഉൾപ്പെടെ ശബരിമന സുനിൽ, തോട്ടശ്ശേരി മുഹമ്മദ് കുട്ടി, തോട്ടശ്ശേരി കുഞ്ഞമ്മത് ഹാജി, കാഞ്ഞിരക്കടവത്ത് കുഞ്ഞിമ്മു, കാഞ്ഞിരക്കടവത്ത് കുഞ്ഞിമാൾ, എം.സി. രായിൻകുട്ടി ഹാജി, എം.സി. കുഞ്ഞിമുഹമ്മദ്, എം.സി. ഹംസ, എം.ബി. മുഹമ്മദ് കുട്ടി പള്ളത്ത് എന്നിവരടങ്ങുന്ന പത്തോളം പേരുടെ അധീനതയിലുള്ളതാണ് ഇടിഞ്ഞുതകർന്ന ഭൂപ്രദേശം. കുന്തിപ്പുഴയോരത്തോട് തൊട്ടു നിൽക്കുന്ന ഇവിടെയുള്ള വീടുകളിലും മറ്റും പ്രളയ സമയത്ത് ആറ് അടിയോളം വെള്ളം കയറിയിരുന്നു. ശക്തമായ ഒഴുക്കും ആഴവുമുള്ള ഈ ഭാഗത്ത് വെള്ളം ശക്തമായി കരയിൽ വന്നിടിക്കുന്നതാണ് വ്യാപകമായതോതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്നാണ് ഇവർ പറയുന്നത്. നാലും അഞ്ചും മീറ്ററുകളോളം കരകൾ ഇടിഞ്ഞു വീണ അവസ്ഥയിലാണുള്ളത്. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പുഴയോരങ്ങളിൽ സുരക്ഷ ഭിത്തി നിർമിച്ചു തരണമെന്ന ആവശ്യവുമായി റവന്യൂവകുപ്പിനെ സമീപിക്കാനിരിക്കുകയാണ് ഭൂമിയുടെ അവകാശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.