പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി കുടുംബശ്രീ

പൂക്കോട്ടുംപാടം: അമരമ്പലം സി.ഡി.എസി‍​െൻറ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്തിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ചു. 'പുനർജനി ഒപ്പം കുടുംബശ്രീ' കാമ്പയിനി‍​െൻറ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. പ്രളയബാധിത കുടുംബങ്ങളെ സന്ദർശിച്ച് അവർക്കവകാശപ്പെട്ട സഹായങ്ങൾ വാങ്ങി കൊടുക്കാനും കുടുംബശ്രീ എന്നും അവരോടൊപ്പമുണ്ടെന്ന് ആശ്വസിപ്പിക്കാനും വേണ്ടിയാണ് അമരമ്പലം കുടുംബശ്രീ അംഗങ്ങൾ അവരുടെ വീടുകൾ സന്ദർശിച്ചത്. അമരമ്പലം സൗത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് ആരോഗ്യക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ഗംഗാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എം. ബിജുമോൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ മായ ശശികുമാർ, പഞ്ചായത്ത് അംഗങ്ങളായ ഒടുങ്ങില്‍ ഷാജി, മുനീഷ കടവത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി അബ്ദുൽ റഷീദ് ഇല്ലിക്കല്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളായ പി. വിജയലക്ഷ്മി, വി.എസ്. ധന്യ, ശാന്ത നാരായണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.