എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇടതുപക്ഷ അംഗങ്ങള്‍ അജ്ഞാത കേന്ദ്രത്തില്‍. ഇടത് അംഗങ്ങളില്‍നിന്നും ചോര്‍ച്ചയുണ്ടാകുമെന്ന ഭീതിയത്തെുടര്‍ന്നാണ് ഞായറാഴ്ച മുതല്‍ എട്ട് ഇടത് അംഗങ്ങളെയും നിലവിലെ പ്രസിഡൻറ് സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ സി. കരുണാകരന്‍ പിള്ളയേയും എടക്കരയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച രാവിലെ പത്തരക്ക് ഇവരെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിക്കും. പല സി.പി.എം നേതാക്കളും അജ്ഞാത കേന്ദ്രത്തിലെത്തി അംഗങ്ങളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഇതിനിടെ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ ഇരുമുന്നണികളിലെയും ആളുകള്‍ അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും വിവരമുണ്ട്. ഇതേതുടര്‍ന്ന് യു.ഡി.എഫിലെ ചില അംഗങ്ങളെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. എട്ട് ഇടത് അംഗങ്ങളെയും സി. കരുണാകരന്‍ പിള്ളയെയും ഏരിയ കമ്മിറ്റി യോഗത്തിന് ശേഷം എടക്കരയിലെ ഒരു വീട്ടിലേക്ക് മാറ്റുകയായിരുന്നു. സി.പി.എം വിട്ട് യു.ഡി.എഫില്‍ ചേര്‍ന്ന സുലൈമാന്‍ ഹാജി പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും യു.ഡി.എഫിന് ഭൂരിപക്ഷം ഉറപ്പാകുകയും ചെയ്തിരുന്നു. ആറ് മാസത്തെ ഭരണത്തിന് ശേഷം ഇടതിെൻറ പഞ്ചായത്ത് പ്രസിഡൻറ് സി. സുഭാഷ് രണ്ടാഴ്ച മുമ്പ് രാജിവെക്കുകയും ചെയ്തിരുന്നു. സുലൈമാന്‍ ഹാജിയെയാണ് യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറും യു.ഡി.എഫ് അംഗവുമായിരുന്ന സി. കരുണാകരന്‍ പിള്ള ഇടതിന് പിന്തുണയുമായി രംഗത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.