മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ബുധനാഴ്ച ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ (എ.കെ.ബി.ഒ.ഒ.) മലപ്പുറം യൂനിറ്റ് കമ്മിറ്റിയുടെയും ഏരിയ ബസ് തൊഴിലാളി കോഒാഡിനേഷെൻറയും ആഭിമുഖ്യത്തിൽ സർവിസ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം െചാവ്വാഴ്ച വൈകീട്ട് നാലിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ആർ.ടി.ഒ. അനൂപ് വർക്കി നിർവഹിക്കും. മലപ്പുറം ഇൻസ്പെക്ടർ േപ്രംജിത്ത് അധ്യക്ഷത വഹിക്കും. ജോയൻറ് ആർ.ടി.ഒ. പി. ശിവകുമാർ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്യും. വാർത്തസമ്മേളനത്തിൽ എ.കെ.ബി.ഒ.ഒ. മലപ്പുറം യൂനിറ്റ് സെക്രട്ടറി വാക്യത്ത് കോയ, ട്രഷറർ പി.കെ. അബ്്ദുറഷീദ്, വൈസ് പ്രസിഡൻറ് ബാബുരാജ്, മലപ്പുറം ഏരിയ ബസ് തൊഴിലാളി കോഒാഡിനേഷൻ കൺവീനർ മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.