കമ്പ്യൂട്ടർ, വാച്ച് വിതരണം: അപേക്ഷ ക്ഷണിച്ചു

പൊന്നാനി: കാഴ്ച ശക്തിയില്ലാത്തവരുടെ ക്ഷേമത്തിന് പൊന്നാനി നഗരസഭ വാച്ചും കമ്പ്യൂട്ടറും വിതരണം ചെയ്യുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാച്ച്, കാഴ്ചരഹിത വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ വിത്ത് ടോക്കിങ് സോഫ്റ്റ്വെയർ എന്നിവ നൽകുന്നത്. സെപ്റ്റംബർ 25നകം അപേക്ഷിക്കണം. അപേക്ഷ നഗരസഭ ഓഫിസിൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക് നഗരസഭ ഓഫിസിലെ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണം. ഓസോൺ ദിനാചരണം പൊന്നാനി: എം.ഇ.എസ് ഹൈസ്കൂളിൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ 'ഭൂമിക്കൊരു കുട' പേരിൽ ഓസോൺ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പത്തു ദിവസം നീണ്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എച്ച്.എം ഷീബ നിർവഹിച്ചു. ജോയൻറ് സെക്രട്ടറി അബ്ദുറഹ്മാൻ കുട്ടി, പി.ടി.എ പ്രസിഡൻറ്, പൂർവ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായി. ഓസോൺ സംരക്ഷണത്തെക്കുറിച്ച് ഹമീഷ ക്ലാസ് നയിച്ചു. വിദ്യാർഥിനി നിത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിജിറ്റൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ നിർമാണം, സ്ലൈഡ് ഷോ, ബോധവത്കരണ ക്ലാസുകൾ, തുളസി തൈ വിതരണം, ഉപന്യാസ മത്സരം എന്നിവ നടത്തുമെന്ന് കോഒാഡിനേറ്റർ സമീന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.