ഇ. ഷംസുദ്ദീൻ മഞ്ചേരി: പ്രളയവും ഉരുൾപൊട്ടലും വന്നേതാടെ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച 'നവകേരളനിധി' തൽക്കാലം നിർജീവം. സാമൂഹികസുരക്ഷക്കും ക്ഷേമത്തിനുമായി തുടക്കമിട്ട ഭവന, പുനരധിവാസ പദ്ധതികൾക്കാണ് ധനവകുപ്പിെൻറ ചുമതലയിൽ സന്നദ്ധ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചിരുന്നത്. സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും പങ്കാളികളാക്കി ഫണ്ട് സ്വരൂപിക്കാൻ മാർച്ച് 17ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ഉത്തരവിറക്കിയിരുന്നു. വീടും സ്ഥലവുമില്ലാത്തവരുടെ പ്രയാസം തീർക്കാൻ ലൈഫ് സുരക്ഷപദ്ധതി, ആരോഗ്യമേഖല ജീവസ്സുറ്റതാക്കാൻ ആർദ്രം, പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയവക്കാണ് 'നവകേരളനിധി' ഉദ്ദേശിച്ചിരുന്നത്. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടും തിരുവനന്തപുരം ട്രഷറിയിൽ ടി.എസ്.ബി അക്കൗണ്ടുമാരംഭിച്ച് ഫണ്ട് സ്വരൂപിക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രളയം വന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സർക്കാറിന് കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നു. അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഭവന, ഭൂരഹിതർക്കും പുനരധിവാസം പ്രഖ്യാപിച്ച ലൈഫ് സുരക്ഷ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചു. പഞ്ചായത്തുകൾക്ക് നൽകിയ വാർഷികപദ്ധതിയിൽ നിന്നുള്ള 20 ശതമാനം ഫണ്ട്, മുൻവർഷം ഭവനപദ്ധതികൾക്കുള്ള തുക എന്നിവയാണ് ആകെയുള്ള വിഭവം. യു.ഡി.എഫ് സർക്കാറിെൻറ ഭൂരഹിതകേരളം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചാണ് പാർപ്പിട സമുച്ചയം എന്ന ആശയം സർക്കാർ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.