പ്രളയം: നഷ്​ടം നികത്താൻ ശേഷിയുള്ളവർ സ്വയം പിന്മാറണം -മന്ത്രി ജലീൽ

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം നാശമുണ്ടായവരിൽ നഷ്ടം സ്വയം നികത്താൻ ശേഷിയുള്ളവരാണെങ്കിൽ സർക്കാർ സഹായത്തിനായി കാത്തുനിൽക്കരുതെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാറി​െൻറ നികുതിപ്പണമല്ല, മറിച്ച് ജനങ്ങളുടെ വിഹിതമാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. അർഹരായവർക്ക് അത് ലഭിക്കണം. സ്വന്തമായി നഷ്ടം നികത്താനാവുന്നവർ സ്വയം പിന്മാറുന്നതാണ് ഉചിതം. വിവിധ വകുപ്പുകൾ നാശങ്ങളുടെ കണക്കെടുക്കുന്നത് ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകാനല്ല, നഷ്ടം കണക്കാക്കാനാണ്. ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു രൂപ പോലും അനർഹർക്ക് ലഭിക്കില്ല. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ സർക്കാർ ജീവനക്കാർ വിമുഖത കാണിക്കരുത്. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അവരെ സഹായിക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.