ഡി.വൈ.എഫ്.ഐ മാർച്ച് നടത്തും

വണ്ടൂർ: മാലിന്യനിർമാർജനത്തി​െൻറ പേരിൽ ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ കൊള്ളയാണെന്നും ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയായ 'വണ്ടർഫുൾ വണ്ടൂർ' പദ്ധതിയുടെ ഭാഗമായി ഒരു ലോഡിന് 20,500 രൂപ നൽകണമെന്നത് ന്യായീകരിക്കാനാവില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് പി. അരുൺ, മേഖല സെക്രട്ടറി പി.കെ. ജിതിൻ, വാണിയമ്പലം മേഖല സെക്രട്ടറി ഒ. നൗഷാദ്, കെ. ലിഖിൻ എന്നിവർ സംബന്ധിച്ചു. ഗണേശോത്സവത്തിന് സമാപനം വണ്ടൂർ: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗണേശോത്സവം സമാപിച്ചു. മുൻ ശിവക്ഷേത്ര മേൽശാന്തി നമ്പ്യാത്തൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ടാക്സി സ്റ്റാൻഡിലാണ് പൂജകളുൾപ്പെടെ നടന്നത്. സംഘാടക സമിതി കൺവീനർ കെ.എം. രഘു അധ്യക്ഷത വഹിച്ചു. ഫാദർ അഖിൽ, ഡോ. ധർമാനന്ദ സ്വാമി, പഞ്ചായത്തംഗം കെ.കെ. സാജിത, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ. പ്രഭാകരൻ, നാസർ വാളശ്ശേരി, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് പി.ടി. അലി ഷഫീഖ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് അമരമ്പലം പുഴയിലെ ക്ഷേത്രക്കടവിൽ നിമജ്ജനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.