സഭാ നടപടി പൊലീസ് റിപ്പോർട്ടിനു ശേഷം - സി.ബി.സി.െഎ ന്യൂഡൽഹി: ജലന്ധർ ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ (സി.ബി.സി.െഎ) എന്തുകൊണ്ടാണ് സി.ബി.സി.െഎ മൗനം പാലിക്കുന്നതെന്ന് പലരും ചോദിക്കുന്നു. എന്നാൽ, മൗനം ആരുടെയും പക്ഷം ചേർന്നുള്ളതല്ല. പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് ഉത്തരവാദപ്പെട്ട സഭ അധികാരികൾ ഉചിതമായ തീരുമാനം എടുക്കും. സത്യം പുറത്തുവരാനും സഭ നേരിടുന്ന ബുദ്ധിമുട്ടുകളെ മറികടക്കാനും എല്ലാ വിശ്വാസികളും പ്രാർഥിക്കണമെന്നും സി.ബി.സി.െഎ പുറത്തിറക്കിയ വിശദീകരണകുറിപ്പിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.