സ്ലാബ് തകർന്നത് അപകട ഭീഷണി

മുണ്ടൂർ: ടൗണിലെ അഴുക്കുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പൊട്ടി തകർന്ന് താഴ്ന്നത് വഴിയാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു. മാസങ്ങൾക്ക് മുമ്പ് അഴുക്കുചാലിലെ പാഴ്വസ്തുക്കളും മണ്ണും ചളിയും നീക്കിയെങ്കിലും കനത്ത മഴയിൽ ചാലുകൾ ഖരമാലിന്യം നിറഞ്ഞ് അടഞ്ഞത് കാരണം ചാലുതന്നെ ഇല്ലാത്ത സാഹചര്യമുണ്ട്. മുഴുവൻ ഭാഗത്തും നല്ല രീതിയിൽ സ്ലാബ് ക്രമീകരിച്ചിട്ടില്ല. സാക്ഷരത ദിനത്തിൽ പ്രളയബാധിത പ്രദേശങ്ങൾ ശുചീകരിച്ചു ആലത്തൂർ: ലോകസാക്ഷരത ദിനാചരണ ഭാഗമായി ജില്ലയിലെ സാക്ഷരത പ്രവർത്തകർ സാക്ഷരത മിഷ‍​െൻറ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പരിപാടികൾ. പ്രളയ ദുരന്തത്തി‍​െൻറ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ശുചീകരണത്തിനിറങ്ങിയത്. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സേവനം. ശുചീകരണ, ആരോഗ്യ ബോധവത്കരണവും നടത്തി. ജില്ലയിലെ 196 പ്രേരക്മാരും പഠിതാക്കളും, അതിലെ ജീവനക്കാരും പ്രവൃത്തികളിൽ പങ്കാളികളായി. ആലത്തൂർ താലൂക്ക് ആശുപത്രി, സർക്കാർ സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാമായിരുന്നു പ്രവർത്തനം പരിപാടികൾക്ക് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൾ കരീം, അസി. കോഒാഡിനേറ്റർമാരായ പി.വി. പാർവതി, എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് കോഓഡിനേറ്റർ ബി. കലാദേവി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൻ കെ. സുലോചന എന്നിവർ നേതൃത്വം നൽകി. തുക കൈമാറി ആലത്തൂർ: നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ദിശ'യുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിദ്യാർഥികളിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 6, 63,522‌ രൂപ കെ.ഡി. പ്രസേനൻ എം.എൽ.എയിൽനിന്ന് മന്ത്രി എ.കെ. ബാലൻ ഏറ്റുവാങ്ങി. എ.ഇ.ഒ സുധീർ ബാബു, പദ്ധതി കോഓഡിനേറ്റർ ജോൺസൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഖ്യ കൈമാറിയത്. പഴയലെക്കിടി: പേരൂർ പെരുമ്പറമ്പ് നൂറുൽ ഹുദാ ജുമാമസ്ജിദ് മഹല്ലിൽനിന്ന് പള്ളി കമ്മിറ്റി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പള്ളി സെക്രട്ടറി കോട്ടക്കാട്ടിൽ സുലൈമാൻ ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് അംഗം ഇസ്മായിലിനാണ് തുക കൈമാറിയത്. പള്ളി ഖതീബ് ഉബൈദുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, കെ. അബ്ദുൽ റഹിമാൻ, പി. ഇബ്രാഹീം കുട്ടി, ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.