ചികിത്സക്ക് പണമില്ല; ഫാത്തിമ ബീവിക്കും കുടുംബത്തിനും ജീവിതം അഗ്​നിപരീക്ഷ

മുണ്ടൂർ: കുടുംബത്തിലെ മൂന്നുപേരും രോഗികളായതോടെ ഫാത്തിമ ബീവിക്കും കുടുംബത്തിനും ജീവിതം അഗ്നിപരീക്ഷയാണ്. ദിവസങ്ങൾ എങ്ങനെയാണ് തള്ളിനീക്കേണ്ടതെന്ന് ഇവർക്ക് അറിയില്ല. പുത്തൻപീടിക പള്ളിപറമ്പ് ഫാത്തിമ ബീവിയും (52) സഹോദരങ്ങളുമാണ് രോഗങ്ങളുമായി ജീവിക്കുന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ ഫാത്തിമയെ ഉപേക്ഷിച്ചു. ഇപ്പോൾ കടുത്ത പ്രമേഹരോഗം പിടിപെട്ട് ചികിത്സയിലാണ്. പിന്നീട് ചെറുകോയ തങ്ങൾ എന്ന ആസ്മി തങ്ങളുടെയും മാതാവ് നബീസയുടെയും തണലിലായിരുന്നു ജീവിതം. അഞ്ചുവർഷം മുമ്പ് മാതാപിതാക്കൾ മരിച്ചതോടെ മനോവൈകല്യമുള്ള ഇളയ സഹോദരൻ ഇമ്പിച്ചിക്കോയയുടെയും 25 വർഷം മുമ്പ് കിണറ്റിൽ വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ സഹോദരി ആറ്റീവിയുടെയും സംരക്ഷണം ഇവരുടെ ചുമലിലായി. മൂന്നുപേരുടെയും ചികിത്സക്കായി പൂതനൂർ ഒമ്പതാം മൈലിലെ സ്വന്തം വീടും സ്ഥലവും വിറ്റു. പഞ്ചായത്ത് ഇവർക്ക് വീട് നിർമിക്കാനാവശ്യമായ സഹായം വാഗ്ദാനം ചെയ്തു. പ്രമേഹരോഗിയായ ഫാത്തിമ ബീവിക്ക് മാത്രം ചികിത്സക്ക് പ്രതിമാസം 3000 രൂപ ചെലവുവരും. ഇപ്പോൾ ഹൃദയസംബന്ധമായ അസുഖത്തിന് വലത് കൈ കൂടി ഓപറേഷൻ നടത്തണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. എഴക്കാട് പോസ്റ്റ് ഓഫിസിനടുത്ത് വാടക വീട്ടിൽ ജീവിക്കുന്ന ഇവർക്ക് നേത്ര രോഗത്തിന് 7750 രൂപയുടെ മൂന്ന് കുത്തിവെപ്പും നിർദേശിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ കനറ ബാങ്ക് കോങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നു IFSC Code CNRB0000831, അക്കൗണ്ട് നമ്പർ: 0831101054856. ഫോൺ: 7593920993. ക്ഷേത്രഭണ്ഡാരം തകർത്ത് മോഷണം പത്തിരിപ്പാല: ലെക്കിടി കിള്ളികുറുശ്ശി മഹാദേവ ക്ഷേത്രത്തിൽ രണ്ടു ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. പൂട്ട് തകർത്താണ് മോഷണം. രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി 5000ത്തോളം രൂപയോളം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറോടെ ഭക്തർ തൊഴാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രം മാനേജർ വാസുദേവൻ നമ്പൂതിരി ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. ശനിയാഴ്ച ക്ഷേത്രത്തിന് തൊട്ട് സമീപത്തെ കടയിലും മോഷണശ്രമം നടന്നിരുന്നു. ഒരാഴ്ച മുമ്പ് മറ്റൊരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. രണ്ടാഴ്ചക്കകം അര കിലോമീറ്റർ ചുറ്റളവിൽ തന്നെ മൂന്ന് മോഷണം നടന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. പൊലീസ് കേസെടുക്കാത്തതാണ് മോഷണം വ്യാപകമായതെന്ന പരാതിയും ഉയരുന്നുണ്ട്. സംസ്ഥാനപാതയിലെ ചരിഞ്ഞമരം അപകട ഭീഷണി മാങ്കുറുശി: സംസ്ഥാനപാത കണ്ണമ്പരിയാരം ചാത്തിക്കഴായി മേഖലയിലെ ചരിഞ്ഞ കൂറ്റൻ മരം ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നു. റോഡിലേക്ക് ചരിഞ്ഞാണ് മരം നിൽക്കുന്നത്. നിരവധി യാത്രക്കാർ ഈ മരത്തിന് താഴെ വിശ്രമിക്കാനായി ഇരിക്കാറുണ്ട്. ശക്തമായ കാറ്റടിച്ചാൽ മരം കടപുഴകി വീഴാൻ സാധ്യതയേറെയാണ്. മരത്തി‍​െൻറ അടിഭാഗം ദ്രവിച്ച് കുതിർന്ന് നിൽക്കുന്നുണ്ട്. ദിനംപ്രതി നൂറിലേറെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന പാതയിലാണ് ഭീഷണി ഉയർത്തുന്ന മരം തൊട്ട് താഴെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. കാറ്റടിച്ചാൽ മരത്തി‍​െൻറ കൊമ്പുകൾ ഇടക്കിടക്ക് പൊട്ടി വീഴാറുണ്ട്. മരക്കൊമ്പുകളെങ്കിലും വെട്ടിമാറ്റാൻ അധികൃതർ തയാറാകണമെന്നാണ് ജനകീയ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.