മനുഷ്യമനസ്സിൽ നന്മ പടർത്താൻ സംഗീതത്തോളം കഴിവുള്ള മറ്റൊന്നി​െല്ലന്ന് പി.കെ. ബിജു എം.പി

കോട്ടായി: മനുഷ്യമനസ്സിൽ നന്മ പടർത്താൻ സംഗീതത്തോളം കഴിവുള്ള മറ്റൊന്നും ഇല്ലെന്നും സംഗീതത്തെ ഉപാസന ചെയ്തവർക്ക് ചെമ്പൈയെ ഓർക്കാതെ മുമ്പോട്ട് പോകാനാകില്ലെന്നും പി.കെ. ബിജു എം.പി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജയന്തി ആഘോഷ ഭാഗമായി ജന്മഗൃഹമായ കോട്ടായി ചെമ്പൈ ഗ്രാമത്തിൽ രണ്ടുദിവസമായി നടന്ന സംഗീതോത്സവത്തിൽ ചെമ്പൈ വിദ്യാപീഠത്തി‍​െൻറ 33ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, അഡ്വ. എസ്.എം. ഉണ്ണികൃഷ്ണൻ, കീഴത്തൂർ മുരുകൻ, ചെമ്പൈ സുരേഷ് എന്നിവർ സംസാരിച്ചു. രാവിലെ 8.30ന് ഡോ. സി.വി. പ്രദീപ്, സ്വപ്നപ്രദീപ് എന്നിവരുടെ കച്ചേരിക്കു ശേഷം ചെമ്പൈയുടെ ശിഷ്യൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണിയുടെ കച്ചേരിയും തുടർന്ന് അഡ്വ. എസ്.എം. ഉണ്ണികൃഷ്ണ‍​െൻറ കച്ചേരിയും നടന്നു. ശനിയാഴ്ചയാണ് ചെമ്പൈ ജയന്തി ദ്വിദിന സംഗീതോത്സവം തുടങ്ങിയത്. യുവജന കൺവെൻഷൻ ആലത്തൂർ: യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല യുവജന കൺവെൻഷൻ പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഹേമലത അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ആർ.ടി.ഒ കെ.സി. മാണി, ആലത്തൂർ എസ്.ഐ.എസ് അനീഷ്, ഡോ. കെ.എ. ഫിറോസ്ഖാൻ, സുനുചന്ദ്രൻ എന്നിവർ വിഷയം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.