പുലാപ്പറ്റ: പെരിങ്ങോട്-പുലാപ്പറ്റ റോഡ് അറ്റകുറ്റപണി നീളുന്നത് വിനയാവുന്നു. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തും കോങ്ങാട് ഗ്രാമപഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന ഉൾനാടൻ പാതയിൽ ഒരു ഡസനിലധികം ബസുകളും അതിലധികം മറ്റ് വാഹനങ്ങളും ദിവസേന സഞ്ചരിക്കുന്നു. റോഡിെൻറ തകർച്ച വഴിയാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നു. ആശുപത്രികളിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് പോകാനും റോഡിെൻറ തകർച്ച തലവേദന ഉണ്ടാകുന്നു. ഈയിടെ കുന്നിപ്പാറ സ്കൂളിനടുത്ത് റോഡിലെ കുഴി നികത്തിയ തൊഴിച്ചാൽ മറ്റ് സ്ഥലങ്ങളിൽ ഈ പാത സഞ്ചാരയോഗ്യമാക്കിയില്ല. പടം) അടിക്കുറിപ്പ്: പെരിങ്ങോട്-പുലാപ്പറ്റ പാത തകർന്ന നിലയിൽ /pw - file pula Palta
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.