ഒറ്റപ്പാലം: ബലക്ഷയം നേരിടുന്ന തോട്ടുപാലത്തിെൻറ സംരക്ഷണ ഭിത്തി തകർന്നത് അപകട ഭീഷണിയുയർത്തുന്നു. അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്തംകുളം ആൽത്തറ-കണ്ണിയംപുറം പാതയിലെ വി.കെ പടിയിലെ തോട്ടുപാലം ബലക്ഷയമായിട്ട് രണ്ടുവർഷത്തിലേറെയായി. കൈവരികൾ തകർന്നു. കോൺക്രീറ്റ് അടർന്നു. പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. സ്വകാര്യ, സ്വകാര്യ ബസുകൾ ഉൾെപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. അഷറഫ് അറിയിച്ചു. പടം: വി.കെ പടിയിലെ തോട്ടുപാലം പഠനശിബിരം കല്ലടിക്കോട്: സ്ത്രീശാക്തീകരണം, പ്രാദേശിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, നിയമാവബോധം എന്നിവയിൽ വാർഡുതല വിജിലൻറ് മോണിറ്ററിങ് സമിതി അംഗങ്ങൾക്ക് പഠന ശിബിരം നടത്തി. പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് പൊലീസ് ജനമൈത്രി സി.ആർ.ഒ രാജ്നാരായണൻ ക്ലാസ് നയിച്ചു. ബോധവത്കരണ ക്ലാസിന് െജൻഡർ റിസോഴ്‌സ് പേഴ്സൻ ശ്രീലത നേതൃത്വം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സഫീർ, സി.ഡി.എസ് ചെയർപേഴ്സൻ അന്നമ്മ ജോൺ, ഗ്രാമപഞ്ചായത്ത് അംഗം ജോർജ് തച്ചമ്പാറ, സമദ് കല്ലടിക്കോട് എന്നിവർ സംസാരിച്ചു. പടം). അടിക്കുറിപ്പ്: വാർഡുതല ജാഗ്രത സമിതി അംഗങ്ങൾക്ക് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നടത്തിയ പഠനശിബിരത്തിൽ ജനമൈത്രി സി.ആർ.ഒ രാജ്നാരായണൻ ക്ലാസ് നയിക്കുന്നു /pw - file Tacham para Jagratha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.