ആലത്തൂർ: സൈക്കിൾ വാങ്ങാൻ സ്വന്തമായി ഹുണ്ടികയിൽ സ്വരൂപിച്ച സംഖ്യ പ്രളയക്കെടുതിയിലകപ്പെട്ടവർക്കുവേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് പാലക്കാട് െഡപ്യൂട്ടി കലക്ടർ എം.കെ. അനിൽകുമാറിെൻറ വക സൈക്കിൾ. സൈക്കിൾ വാങ്ങണമെന്ന മോഹത്താൽ കിട്ടുന്ന സംഖ്യകളെല്ലാം ഹുണ്ടികയിൽ സൂക്ഷിക്കുകയായിരുന്നു എരിമയൂർ മാരാക്കാവിലെ മുഹമ്മദ് സഹദ്. പ്രളയക്കെടുതിയെ തുടർന്ന് താൻ സ്വരുക്കൂട്ടിയ തുക സ്കൂളിൽ ഏൽപിച്ചു. ഇത് പത്രവാർത്തകളിലൂടെ അറിഞ്ഞാണ് െഡപ്യൂട്ടി കലക്ടർ എം.കെ. അനിൽകുമാർ കുട്ടിക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. അനിൽകുമാർ നേരത്തെ ആലത്തൂർ തഹസിൽദാറായിരുന്നു. ചൊവ്വാഴ്ച സൈക്കിളുമായി അദ്ദേഹം സ്കൂളിലെത്തുകയായിരുന്നു. അഭിമാനനേട്ടത്തിൽ മാത്തൂർ സി.എഫ്.ഡി സ്കൂൾ മാത്തൂർ: പരിമിതികളെ മറികടന്ന് മാത്തൂർ സി.എഫ്.ഡി സ്കൂളിലെ പ്രതിഭകൾ കായികഭൂപടത്തിെൻറ നെറുകയിലേക്ക്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന കേരള അത്ലറ്റിക് അസോസിയേഷൻ എം.കെ. ജോസഫ് മെമ്മോറിയൽ 15ാമത് കേരള സ്റ്റേറ്റ് ഇൻറർ ഡിസ്ട്രിക്റ്റ് ക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടി ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യയിലെ മികച്ച പരിശീലന സൗകര്യങ്ങളുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ പിന്തള്ളിയാണ് മാത്തൂർ സി.എഫ്.ഡി ചാമ്പ്യൻപട്ടമണിഞ്ഞത്. രണ്ട് സ്വർണം, നാല് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 10 മെഡലുകൾ നേടിയാണ് മാത്തൂരിലെ കായികപ്രതിഭകൾ മടങ്ങിയത്. മാത്തൂർ അത്ലറ്റിക് ക്ലബിെൻറ കീഴിൽ 16 പേർ മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും കുറച്ചുപേർ പങ്കെടുത്തവർ ഇവരാണെങ്കിലും ഏറ്റവും മികച്ച നേട്ടം കൈവരിക്കാനായതിെൻറ നിർവൃതിയിലാണ് പരിശീലകൻ കെ. സുരേന്ദ്രൻ മാസ്റ്ററും കായിക താരങ്ങളും. മികച്ച നേട്ടം കൈവരിച്ച കായികപ്രതിഭകൾക്കും പരിശീലകനും സ്കൂൾ മാനേജ്മെൻറ്, പി.ടി.എ ചേർന്ന് അനുമോദനം നൽകി. മാനേജർ വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബാബു അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലീന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജ്കുമാർ നന്ദിയും പറഞ്ഞു. കായികാധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.