മലപ്പുറം: കൂട്ടിലങ്ങാടി ചേലൂരിൽ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ പിതൃത്വം തെളിയിക്കാൻ രക്തസാമ്പിൾ ഡി.എൻ.എ പരിേശാധനക്കയച്ചു. തിരുവനന്തപുരം റീജനൽ ഫോറൻസിക് സയൻസ് ലാബിലേക്കാണ് സാമ്പിളയച്ചത്. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ വിളഞ്ഞിപ്പുലാൻ ശിഹാബുദ്ദീനുമായി പൊലീസ് കൊല നടന്ന വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി. കൊലക്കുപയോഗിച്ച കത്തി, കിടക്ക, തലയിണ എന്നിവ കണ്ടെടുത്തു. വർഷങ്ങളായി ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് വീട്ടിലെ ടോയ്ലറ്റിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വിവരം പുറത്തറിഞ്ഞാൽ കുടുംബത്തിനുണ്ടാകുന്ന അപമാനം ഇല്ലാതാക്കാനാണ് യുവതിയുടെ മൂത്ത സഹോദരൻ ശിഹാബുദ്ദീൻ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി മുൻകൂട്ടി ആലോചിച്ചായിരുന്നു കൊല. പ്രസവസമയം കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞിരുന്നു. മാതാവ് തന്നെ കുട്ടിയുടെ വായിൽ തുണി തിരുകി. കുറേ നേരം മൂക്ക് പൊത്തിപ്പിടിച്ചു. ശബ്ദമില്ലാതാക്കിയ ശേഷം കൊണ്ടുപോയി കുഴിച്ചുമൂടാൻ സഹോദരന് കൈമാറുകയായിരുന്നു. കിടപ്പുമുറിയിലേക്ക് കൊണ്ടുപോയ ഷിഹാബുദ്ദീൻ മരണം ഉറപ്പാക്കാൻ കുട്ടിയെ കട്ടിലിൽ കിടത്തി. കഴുത്തറുത്ത് തല വേർപെടുത്തി. തലയിണയുടെ കവർ തുണിസഞ്ചിയാക്കി ഉടലും തലയും അതിലാക്കി. വീടിെൻറ പിൻവശത്ത് കുഴിയെടുത്ത് കുഴിച്ചുമൂടാനായിരുന്നു ഉദ്ദേശ്യമെന്ന് പ്രതി െമാഴി നൽകി. മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലുള്ള മാതാവ് പൊലീസ് നിരീക്ഷണത്തിലാണ്. ഡിസ്ചാർജ് ചെയ്തശേഷം ചോദ്യം ചെയ്യും. ശിഹാബുദ്ദീനെ മലപ്പുറം കോടതി റിമാൻഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു. സി.െഎ എം. പ്രേംജിത്ത്, എസ്.െഎമാരായ മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, സി.പി.ഒമാരായ മുഹമ്മദ് ശാക്കിർ, ജിനേഷ്, സന്തോഷ്, ഷൈജൽ എന്നിവരാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.