നോട്ടുകൾ എഴുതി നൽകി വിദ്യാർഥികൾ

കരുവാരകുണ്ട്: പ്രളയം അതിജീവിച്ച് വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ സഹപാഠികൾക്ക് കൈത്താങ്ങുമായി കുരുന്നുകളുടെ എഴുത്തുയത്നം. തരിശ് ജി.എൽ.പി സ്കൂളിലെ കുട്ടികൾ ഞായറാഴ്ചയും സ്കൂളിലെത്തി നോട്ടുകൾ തയാറാക്കി. നാലാം ക്ലാസ് പരിസര പഠനത്തിലെ നോട്ടാണ് നൂറോളം കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ തായാറാക്കിയത്. വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിലേക്കും നോട്ടുപുസ്തകങ്ങൾ എത്തിക്കും. പ്രധാനാധ്യാപിക കെ. അനിത, പി.ടി.എ പ്രസിഡൻറ് കെ.ടി. ഹാരിസ്, വി. സതീഷ് കുമാർ, എം. മാനസ, സി. മുഹ്സിന, എം. കൃഷ്ണൻകുട്ടി, ലീഡർ എ.ആർ. ആദിത്യ രാജ്, അൻവിക സതീഷ് എന്നിവർ നേതൃത്വം നൽകി. Photo..... പ്രളയത്തിൽ നോട്ടുബുക്കുകൾ നഷ്ടപ്പെട്ടവർക്ക് പാഠഭാഗങ്ങൾ എഴുതി തയാറാക്കുന്ന തരിശ് ജി.എൽ.പിയിലെ കുട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.