ശിൽപശാല കരുവാരകുണ്ട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ഉദ്ഘാടനവും പരിശീലന ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.ബി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ ഷൈജി ടി. മാത്യു, ഉപജില്ല ഐ.ടി കോഓഡിനേറ്റർ മനോജ് ജോസഫ്, എ. വിനോദ്, കെ. രാധിക, ഹാനി അശ്റഫ്, ഫിദൽ ഹാരിസ് എന്നിവർ സംസാരിച്ചു. അനിമേഷൻ വിഡിയോ നിർമാണം, എഡിറ്റിങ്, ശബ്ദം നൽകൽ എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഒ. ഹാരിസ്, ഹലീമ, വി.എസ്. മുഹമ്മദ് കബീർ എന്നിവർ നേതൃത്വം നൽകി. Photo..... ലിറ്റിൽ കൈറ്റ്സ് ഏകദിന ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു 'കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ്' പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിെൻറയും മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പറമ്പ ഗവ. യു.പി സ്കൂളിൽ പൗൾട്രി ക്ലബ് അംഗങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വിതരണം ചെയ്തു. 50 കുട്ടികൾക്കാണ് നൽകിയത്. വിദ്യാര്‍ഥികളില്‍ കോഴി വളര്‍ത്തല്‍ സംസ്കാരമുണ്ടാക്കാനും മുട്ട ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് സംസ്ഥാന പൗള്‍ട്രി വികസന കോർപറേഷന്‍ സ്കൂളുകളില്‍ 'കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ്' എന്ന പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ടി. ജിബിന്‍ ജോർജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, വാര്‍ഡ് അംഗം ടി. ശിവദാസന്‍, പ്രധാനാധ്യാപകന്‍ എന്‍. പ്രദീപ്, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോPPM5 പറമ്പ ഗവ. യു.പി സ്കൂള്‍ പൗൾട്രി ക്ലബ് അംഗങ്ങള്‍ക്ക് കോഴിക്കുഞ്ഞ് വിതരണം അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.