മഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ മലപ്പുറമടക്കം 12 ജില്ലകളിൽ തിങ്കളാഴ്ച ബസുകൾ സർവിസ് നടത്തും. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ബസുടമകൾ അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ആഗസ്റ്റ് 30നായിരുന്നു കാരുണ്യയാത്ര. മലപ്പുറം ജില്ലതല ഉദ്ഘാടനം എ.ഡി.എം രാമചന്ദ്രൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ് പി. മുഹമ്മദ് എന്ന ബ്രൈറ്റ് നാണി, സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ, സംസ്ഥാന കമ്മിറ്റി അംഗം പക്കീസ കുഞ്ഞിപ്പ, കെ.പി. നാണി, കെ. കോയ എന്നിവർ സംസാരിച്ചു. പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ ആ സംഘടനയിലുള്ളവരുടെ കാരുണ്യയാത്ര കഴിഞ്ഞദിവസം നടന്നിരുന്നു. പടം.. സ്വകാര്യ ബസുകൾ ഒരുദിവസത്തെ കലക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന കാരുണ്യയാത്ര മലപ്പുറത്ത് എ.ഡി.എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.