പുലാപ്പറ്റ: ഉമ്മനഴിയിലെ മിക്ക പാതകളും തകർന്നതോടെ കാൽനടയാത്രയും വാഹന ഗതാഗതവും ഒരുപോലെ ദുസ്സഹമായി. മണ്ണാർക്കാട്, കല്ലടിക്കോട്, മൂച്ചിത്തറ-പെരിങ്ങോട്, ശ്രീകൃഷ്ണപുരം തുടങ്ങി ഉമ്മനഴിയിൽനിന്ന് എല്ലായിടത്തേക്കുമുള്ള റോഡുകൾ തകർന്ന് കിടക്കുകയാണ്. ഇടക്ക് മഴക്കെടുതിയിൽ കൊട്ടശേരി വഴി കോങ്ങാട്ടേക്കുള്ള പാത ഒഴികെ ബാക്കിയെല്ലാം ഗതാഗതയോഗ്യമല്ലാതായിരുന്നു. അരികിടിഞ്ഞും ഗർത്തങ്ങൾ രൂപപ്പെട്ടും ഇപ്പോൾ അതിലൂടെയുള്ള യാത്രയും ദുസ്സഹമായി. കോഴിക്കോട്-പാലക്കാട് ദേശീയ പാതയെയും പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് ഉമ്മനഴിയിലൂടെയുള്ളത്. കോങ്ങാട്-മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡ് അറ്റകുറ്റപ്പണി നടത്താൻ പണം നീക്കിവെച്ചിരുന്നു. എന്നാൽ, ഇതുവരെയും പണി ആരംഭിച്ചിട്ടില്ല. അധികൃതർ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി ഉമ്മനഴി യൂനിറ്റ് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് വി. ഖാലിദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ്, വി. താഹിറ, കെ. ഹസനാർ എന്നിവർ സംസാരിച്ചു. പടം) അടിക്കുറിപ്പ്: കോണിക്കഴി-ചൂരക്കോട് റോഡ് നാട്ടുകാർ നന്നാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.